Categories
Latest

അഞ്ച് കോടി രൂപയുടെ കെട്ടിടം പൂർത്തിയായി ; നാദാപുരം ഗവ.കോളേജ് ഈ വർഷം തന്നെ പുതിയ കെട്ടിടത്തിലേക്ക്

നാദാപുരം : അഞ്ച് കോടി രൂപയുടെ കെട്ടിടം പൂർത്തിയായി .രണ്ട് കോടിയോളം രൂപയുടെ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നു.നാദാപുരം ഗവ.കോളേജ് ഈ വർഷം തന്നെ പുതിയ കെട്ടിടത്തിലേക്ക്.

ഗവ.കോളേജിന് വേണ്ടി തെരുവമ്പറമ്പിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി ഉന്നതതലയോഗം ചേർന്നു. ഇ.കെ. വിജയൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നും അഞ്ച് കോടി രൂപയുടെ കെട്ടിടംപണി പൂർത്തിയായി. ഉന്നതവിദ്യാഭ്യാസ വകുപ്പിൽ ലഭിച്ച ഒരുകോടി 65 ലക്ഷംരൂപയുടെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ ഈ അധ്യയനവർഷംത്തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറാൻ സാധിക്കും.

നിലവിൽ വയൽപ്പീടക ദാറുൽഹുദാ അറബിക് കോളേജിലാണ് ഗവ.കോളേജ് പ്രവർത്തിക്കുന്നത്. ഗവ.കോളേജിലേക്കുള്ള റോഡ് എം.എൽ.എ. ഫണ്ടിൽനിന്നും 30 ലക്ഷംരൂപ ചെലവിൽ ഇതിനകം പൂർത്തിയാക്കി. കുടിവെള്ളം എത്തിക്കുന്നതിന് എം.എൽ.എ. ഫണ്ടിൽനിന്നും 48 ലക്ഷംരൂപ ചെലവിൽ കല്ലാച്ചി അത്യോറകുന്നിലെ വാട്ടർ അതോറിറ്റി ടാങ്കിൽനിന്നും പ്രത്യേക പൈപ്പ് ലൈനിലൂടെ വെള്ളം എത്തിക്കുന്ന പ്രവൃത്തി ടെൻഡർ ചെയ്തു.

ഹോസ്റ്റൽസൗകര്യം ഉൾപ്പടെയുള്ള പുതിയ ബ്ലോക്ക് നിർമാണത്തിന് കിഫ്ബി ഫണ്ടിൽനിന്നും ഒരുകോടി അനുവദിച്ചിട്ടുണ്ട്. അവലോകനയോഗത്തിൽ പൊതുമരാമത്ത് കെട്ടിടം വിഭാഗം ഇ.ഇ.കെ. ലേഖ, എ.എക്സി. പി. റനി മാത്യു, ഇലക്‌ട്രിക്കൽവിഭാഗം എ.എക്സി. ലേഖ പത്മൻ, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് എൻ.വി. സനിത്ത്, എസ്.ബി. സുധീപ്, കെ. പത്മനാഭൻ, പി. മുഹമ്മദ്, ഇ.പി. ശരണ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

NEWS ROUND UP