Categories
പ്രാദേശികം

വളയത്തെ കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി മോശമെന്ന്; മാതാപിതാക്കൾക്ക് നാളെ വീണ്ടും കൗൺസലിംഗ്

നാദാപുരം: അമ്മ മുലയൂട്ടാത്തതിനെ തുടർന്ന് വിളർച്ച ബാധിച്ച വളയം മഞ്ചാന്തറയിലെ കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി വളരെ മോശമായാണ് തുടരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ.

മാതാപിതാക്കൾക്ക് നാളെ വീണ്ടും കൗൺസലിംഗ് നടത്തും. വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കുഞ്ഞുമായെത്താൻ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി അറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം പിഞ്ചുഞ്ഞിന് അമ്മ മുലയൂട്ടുന്നില്ലെന്ന് പരാതിയിൽ വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്താൻ ഇവരോട് വാർഡ് മെമ്പറും ആരോഗ്യ പ്രവർത്തകരും വീട്ടിൽ എത്തി ആവശ്യപ്പെട്ടിരുന്നു.

ഇതിന് തയ്യാറാകാതെ വന്നപ്പോൾ കൗസിലറും ആരോഗ്യ പ്രവർത്തകരും വീട്ടിലെത്തി കുഞ്ഞിനെ പരിശോധിച്ചു. കുട്ടിയുടെ അമ്മയെ പ്രാഥമിക കൗൺസലിംഗ് നടത്തി.

ഇവരോട് ഭർത്താവുമൊന്നിച്ച് തിങ്കളാഴ്ച്ച ആശുപത്രിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനാഥാലയത്തിൽ വളർന്ന അമ്മയ്ക്ക് കുടുംബ പ്രശ്നത്തെ തുടർന്നുള്ള വിഷാദ രോഗവും അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങളുമാണ് കുഞ്ഞിനെ പരിപാലിക്കാത്തിന് പിന്നിലെന്ന് കരുതുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു.

readalso: അമ്മ മുലയൂട്ടുന്നില്ല; വളയത്ത് കുഞ്ഞിൻ്റെ ആരോഗ്യം ഗുരുതരാവസ്ഥയിൽ.

രണ്ട് മാസം തികയാറായ കുഞ്ഞിന് വളർച്ച തീരെ കുറവാണ്. പ്രസവ സമയത്ത് മൂന്ന് കിലോയിലധികം തൂക്കമുണ്ടായിരുന്ന ആൺകുഞ്ഞാണ് വിളർച്ച ബാധിച്ച് ഇപ്പോൾ ഗുരുതരാവസ്ഥയിലായത്. കുഞ്ഞിനെ നന്നായി പരിപാലിക്കണമെന്ന് ബന്ധുക്കളും ആശാ വർക്കറും നിരന്തരമായി ആവശ്യപ്പെട്ടിട്ടും അമ്മയും ഓട്ടോറിക്ഷ ഡ്രൈവറായ പിതാവും അനുസരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കുടുംബത്തെ കൗസിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗവും നാട്ടുകാരും വീട്ടിലെത്തിയിരുന്നു. പ്രശ്നം ഗൗരവമായി കണ്ടിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ശക്തമായി ഇടപെടുന്നതായും വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ എം.കെ.അശോകൻ മാസ്റ്ററും ആശാവർക്കർ എം.കെ അനിതയും പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: That the health of the baby in the valayam is bad; Counseling for parents again tomorrow

NEWS ROUND UP