Categories
Latest

നാദാപുരത്ത് ഡങ്കിപ്പനി പ്രതിരോധം ഈർജ്ജിതമാക്കിയതായി ആരോഗ്യ വകുപ്പ്

നാദാപുരം : ഡങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റ നേത്യത്വത്തിൽ നാദാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ, സ്ഥാപനങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ , കോളനികൾ, തോട്ടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

കൊതുക് പെരുകുന്ന സാഹചര്യം നിലനിൽക്കുന്ന വീട്ടുകാർക്കും, സ്ഥാപനങ്ങൾക്കും അവ പരിഹരിക്കുന്നതിന് കർശനമായ നിർദ്ദേശം നൽകി.

പരിശോധനക്ക് നാദാപുരം താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പക്റ്റർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പക്റ്റർ മാരായ പി.കെ. പ്രീജിത്ത് , കെ.കെ കുഞ്ഞിമുഹമ്മദ്, അനുശ്രീ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ബിജു ,എന്നിവർ നേത്യത്വം നൽകി.

പരിശോധന തുടരുമെന്നും വീടുകളിലും സ്ഥാപനങ്ങളിലും ,തോട്ടങ്ങളിലും കൊതുക് പെരുകുന്ന സാഹചര്യം സൃഷ്ടിക്കുന്നവർ ക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The health department has intensified the fight against dengue fever in Nadapuram

NEWS ROUND UP