പോസ്റ്റല്‍ വകുപ്പ് ഡിജിറ്റലായി; എ.ടി.എം ഇനി വീട്ടിലെത്തും

By | Tuesday September 17th, 2019

SHARE NEWS

നാദാപുരം: വീട്ടുപടിക്കൽ കത്തും രജിസ്ട്രേഡും എത്തിക്കുന്നവർ മാത്രമല്ല പോസ്റ്റാന്മാർ, ഇനി സഞ്ചരിക്കുന്ന എടിഎമ്മുകൾ കൂടിയാവുകയാണ്. ഏത് അക്കൗണ്ടിൽ നിന്നും പതിനായിരം രൂപവരെ പണം പിൻവലിക്കാം. മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയ
ക്കാം, ബാലൻസും അറിയാം.

തപാൽ വകുപ്പിന് കീഴിൽ സപ്കംബർ ഒന്നിന് ആധാർ എനബിൾ ഡ്പ മ ന്റ് സി സ്റ്റം (എപിഎ സ്) പാ ബല്യത്തിൽ വന്നതോടെയാണ് പോസ്റ്റാന്മാർ ഡിജിറ്റലായത്.

തപാൽ വകുപ്പ് തയാറാക്കിയ മൈക്രോ എടിഎം ആപ്പും മൊബൈൽ ഫോണും ബയോമെടിക് ഉപകരണവും പോസ്റ്റ്മാന്മാർക്ക് നൽകിയാണ് തപാൽവകുപ്പ് ഡിജിറ്റലായത്.

യൂസർനെ യിമോ പാസ് വേഡോ നൽകാതെ പൂർണമായും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാന ത്തിലാണ് എഐപിഎസ് പ്രവർത്തിക്കുന്നത്. കേരള സർക്കിളിന് കീഴിലെ 10,600 പോസ്റ്റ്മാന്മാരിൽ 7,196 പേരും പുതിയ സേവനം
നൽകാൻ സജ്ജരായിക്കഴിഞ്ഞു.പോസ്റ്റോഫീസുകളിൽ നേരിട്ടെത്തിയാലും ഇതേ സേവനങ്ങൾ പ്രയോജനപ്പെടുത്താം.

സംസ്ഥാനത്തെ 5,064 പോസ്റ്റോ ഫീസുകളിൽ 4,742ലും പുതിയ
സൗകര്യമുണ്ട്. തപാൽ വകുപ്പിന്റെ പേ മന്റ് ബാങ്കായഐപിപി ബിക്ക് (ഇന്ത്യ പോസ്റ്റ് പേമന്റ് ബാങ്ക്) അനുബന്ധമായാണ് എൻപിഎസ് പ്രവർത്തിക്കുന്നത്.

എല്ലാ ബാങ്കുകളും ഇടപാടുകൾക്കുള്ള ഓൺലൈൻ
സൗകര്യം ആപ്പുകൾ വഴി നൽകുന്നുണ്ടെങ്കിലും പണം കറൻ
സിയായി പിൻവലിക്കണമെങ്കിൽ എടിഎമ്മിലോ ബാങ്കിലോ നേരിട്ടെത്തണം. ഓൺ ലൈൻ ഇടപാടുകളിൽ പ്രാവീണ്യമില്ലാത്തവർക്കും ബാങ്കുകളിലെത്താൻ കഴിയാത്തവർക്കും വീട്ടുപടിക്കൽ സേവനംലഭ്യമാക്കാനാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്