വളയം കണ്ടെയ്ൻമെന്റ് സോണിൽ നിന്നൊഴിവായേക്കും ; പ്രഖ്യാപനം ഉടൻ

By | Saturday August 1st, 2020

SHARE NEWS

നാദാപുരം : കോവിഡ് മുക്തമായതിനെ തുടർന്ന് വളയം ഗ്രാമ പഞ്ചായത്തിലെ വാർഡുകൾ ഇന്നോ നാളെയോ കണ്ടെയ്ൻമെന്റ് സോണിൽ നിന്നൊഴിവായേക്കും.

കലക്ടറുടെ പ്രഖ്യാപനം ഉടൻ വരുമെന്ന പ്രതീക്ഷയിൽ വ്യാപാരികളും നാട്ടുകാരും. ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ഒരു വാര്‍ഡാകെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുകയാണ് പുതിയ രീതി.

വാര്‍ഡ് പൂര്‍ണമായോ ഭാഗികമായോ കണ്ടെയ്ന്‍മെന്‍റ് സോണാക്കാമെങ്കിലും പലിയിടത്തും പൂര്‍ണമായ അടച്ചിടലാണ് ഇപ്പോൾ .

വളയത്ത് ആർ ആർടി വളണ്ടിയർക്ക് ഇക്കഴിഞ്ഞ 19 ന് കോവിഡ് 19 ബാധിച്ചതിനെ തുടർന്നാണ് വളയം ടൗൺ ഉൾപ്പെടുന്ന 12ാം വാർഡും രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 1,13, 14 വാർഡുകൾ അടച്ചത്. വാണിമേലിലെ രോഗിയുമായുള്ള സമ്പർക്കം കാരണം പതിനൊന്നാം വാർഡ് നേരത്തെ അടച്ചിരുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങളും മെഡിക്കല്‍ ഓഫീസറും നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഒരു പ്രദേശം കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുക.

പുതിയ രോഗികള്‍ ഉണ്ടായില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം നിയന്ത്രണം പിന്‍വലിക്കാം. ഇക്കഴിഞ്ഞ 25 ന് വളയത്തെ ആർ ആർ ടി വളണ്ടിയർക്ക് കോവിഡ് നെഗറ്റീവായതോടെ പഞ്ചായത്ത് കോവിഡ് മുക്തമായി. ഇതനുസരിച്ച് തിങ്കളാഴ്ച്ചകക്കം പുതിയ രോഗികളില്ലെങ്കിൽ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണിൽ നിന്നൊഴിവാകും.

കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളെ ചൊല്ലി പലയിടത്തും പരാതി ഉയർന്നിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിക്കുന്ന പ്രദേശമാകെ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോൾ അടിയന്തര ഘട്ടങ്ങളില്‍ പോലും പുറത്തിറങ്ങാനാകുന്നില്ലെന്നാണ് പരാതി.
എന്നാല്‍ യഥാസമയം നിയന്ത്രണം പിന്‍വിക്കാത്തതാണ് പ്രതിസന്ധി.

വലിയ പ്രതിസന്ധിയിലായ വളയത്തെ വ്യാപാരി സമൂഹത്തെ പ്രതിനിധീകരിച്ച് വ്യാപാരിവ്യവസായി സമിതിയുടെയും ഏകോപന സമിതിയുടെയും ഭാരവാഹികൾ ഉദ്യോഗസ്ഥരിലും ജനപ്രതിനിധികളിലും സമ്മർദ്ദം ചെലുത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടുണ്ട്.

ഒരു പഞ്ചായത്ത് വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചാല്‍ 1000 മുതല്‍ 1500പേരുടെ വരെ ജീവിതപ്രവര്‍ത്തനങ്ങളാണ് തടസപ്പെടുക.

കോര്‍പറേഷന്‍ വാര്‍ഡുകളാണെങ്കില്‍ 10,000ലേറെ പേര്‍ നിയന്ത്രണത്തില്‍ വരും. കണ്ടെയ്ന്‍മെന്‍റ് സോണില്‍ കുടുങ്ങി വീടുപണി അടക്കം പ്രതിസന്ധിയിലായവരും ഏറെ.

 

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്