Categories
Latest

ഇ കെ വിജയൻ്റെ വിജയം തടയാൻ യു.ഡി.എഫും, ബി.ജെ.പി.യും ഒറ്റക്കെട്ടായെന്ന് – എൽ.ഡി.എഫ്

നാദാപുരം : നാദാപുരത്തെ എൽ.ഡി.എഫ്. സ്ഥാനാർഥിക്കെതിരായ കള്ളപ്രചാരണവും വ്യക്തിപരമായ അധിക്ഷേപങ്ങളൾക്കും ജനം വോട്ടിലൂടെ മറുപടി നൽകിയെന്ന് എൽ.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി.

സർക്കാർ നടപ്പാക്കിയ ജനക്ഷേമപ്രവർത്തനങ്ങളും ഇ.കെ. വിജയന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ 1250 കോടിയുടെ വികസനപ്രവർത്തനങ്ങളും വിജയത്തിന് പാതയൊരുക്കി.

എൽ.ഡി.എഫിന്റെ വിജയം തടയാൻ യു.ഡി.എഫും, ബി.ജെ.പി.യും ഒറ്റക്കെട്ടായാണ് പ്രവർത്തനം നടത്തിയത്. ബി.ജെ.പി.യുടെ വോട്ടിൽ വൻചോർച്ചയുണ്ടായി. ഈ വോട്ട് കച്ചടവത്തെ മറികടന്നാണ് എൽ.ഡി.എഫ്. ഉജ്ജലവിജയം നേടിയത്.

ഇടതുപക്ഷം കള്ളവോട്ടുകൾ ചേർത്തെന്ന വ്യാജ പ്രചാരണമാണ് സംസ്ഥാനത്ത് ആകെ അഴിച്ചുവിട്ടത്.

എൽ.ഡി.എഫ്. നടത്തിയ പരിശോധനയിൽ നാലായിരത്തോളം കള്ളവോട്ടുകളും ഇരട്ടവോട്ടുകളും യു.ഡി.എഫിന്റെതാണെന്ന് കണ്ടെത്തി.

എല്ലാ നുണപ്രചാരണങ്ങളെയും അതിജീവിച്ചാണ് എൽ.ഡി.എഫ്. മുന്നേറ്റമുണ്ടാക്കിയതെന്ന് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി. ചാത്തുവും സെക്രട്ടറി പി. ഗവാസും പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The UDF and the BJP are united to prevent the victory of EK Vijayan - LDF

NEWS ROUND UP