Categories
Latest

വാണിമേലിൽ പൊലീസിനെ തടഞ്ഞ യുവാവ് ജയിലിലായി

നാദാപുരം : വാഹനം കുറുകെയിട്ട് വാണിമേലിൽ പൊലീസിനെ തടഞ്ഞ യുവാവ് ജയിലിലായി .

പോലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിലാണ് വാണിമേൽ സ്വദേശി ആഷിഖ് (22)നെ വളയം സി.ഐ. പി.ആർ. മനോജ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം.

പതിവ് പട്രോളിങ്ങിനിടെ വാണിമേലിൽ രാത്രി പന്ത്രണ്ട് മണിക്ക് റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളെ പോലീസ് ചോദ്യം ചെയ്തതതോടെ ഇവർ പോലീസിനോട് അപമര്യാദയായി പെരുമാറുകയും വാഹനം പോലീസ് ജീപ്പിന് മുന്നിൽ നിർത്തി മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്തതായും പോലീസ് പറയുന്നു.

തുടർന്ന് നാലാളുകളുടെ പേരിൽ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുക്കുകയായിരുന്നു. സംഘത്തിൽപ്പെട്ട ഒരാളെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The youth who stopped the police in Vanimel was jailed

NEWS ROUND UP