Categories
Latest

വളയത്തും വിജയകാഹളം; പ്രവീണിന് നെഞ്ചേറ്റി ഗ്രാമം

നാദാപുരം : മുമ്പെങ്ങുമില്ലാത ആവേശം യുഡിഎഫ് സ്ഥാനാർത്ഥിക്ക് വളയത്തും വിജയകാഹളം, അഡ്വ. കെ.പ്രവീൺ കുമാറിനെ നെഞ്ചേറ്റി ഗ്രാമം .

ഇന്ന് വൈകിട്ട് നടന്ന റോഡ് ഷോ ആവേശ കാഴ്ച്ചയായി. യുഡിഎഫ് നേതാക്കളായ അഹമ്മദ് പുന്നക്കൽ , എൻ.കെ മൂസ മാസ്റ്റർ, പി.കെ. ശങ്കരൻ ,കെ. കൃഷ്ണൻ മാസ്റ്റർ, കെ. ചന്ദ്രൻ , രവീഷ് വളയം , സുശാന്ത്, പി.പി. സാദിഖ് , ടി.എം. വി ഹമീദ് , സിവി കുഞ്ഞബ്ദുള്ള എന്നിവർ നേതൃത്വം നൽകി.

നിയോജകമണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. കെ പ്രവീൺ കുമാറിൻറെ എട്ടാം ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി ജാതിയേരി ടൗണിൽ നിന്നാരംഭിച്ചു.

നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

ചെക്യാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ സി എച്ച് ഹമീദ് അധ്യക്ഷനായി.

നിയോജക മണ്ഡലം യു.ഡി.എഫ് മീഡിയ കോഡിനേറ്റർ എം കെ അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി .

സൂപ്പി നരിക്കാട്ടേരി, അബ്ദുല്ല വയലോളി,
ടി കെ ഖാലിദ് മാസ്റ്റർ,
അഹമ്മദ് കുറുവയിൽ,
സി കെ നാസർ , വട്ടക്കണ്ടി സൂഫി ഹാജി ,വിവികെ ജാതിയേരി , നസീർ വളയം തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ചെക്യാട് വളയം വാണിമേൽ പഞ്ചായത്തു കളിൽ വിവിധ കേന്ദ്ര ങ്ങളിലെ സ്വീകരണ ങൾക്ക് ശേഷം ഭൂമിവാതുക്കൽ അങ്ങാടിയിൽ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിൽ അശോകൻ തൂണേരി,
എം കെ അഷ്റഫ്, അഹമ്മദ് ചാത്തോത്ത്, ഫായിസ് ചെക്യാട്, മോഹനൻ പാറക്കടവ് ,
എൻ കെ ഇബ്രാഹിം,
കെ എം ഹംസ, മുഹമ്മദലി വാണിമേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: valayam and trumpet of victory; Praveen Nenchetti village

NEWS ROUND UP