Categories
Latest

വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ കൊലപാതകം; 4 പേര്‍ കസ്റ്റഡിയില്‍

നാദാപുരം : വിലങ്ങാട് ഉടുമ്പിറങ്ങി മലയിൽ പാലക്കാട് സ്വദേശിയായ മധ്യ വയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരികരിച്ചു.

പാലക്കാട് അഗഴി സ്വദേശികളായ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അഗഴി ഭൂതവഴി കോളനിയിലെ നഞ്ചന്‍റെ മകന്‍ ശിവകുമാരന്‍ (55) ആണ് മരിച്ചത്.

വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ ക്വാറിയ്ക്ക് അടുത്തുള്ള ഷെഡിലാണ് മൃതദേഹം കണ്ടത്.

ശിവകുമാരന്റെ കൂടെ താമസിച്ച മുരുകേഷ് , മുരുകന്‍ , മണി , മഷനന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് രാവിലെ ഇവരില്‍ മണിയെന്നയാളാണ് വളയം പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുന്നത്. മരിച്ചയാളുടെ തലയില്‍ വലിയ മുറിവുണ്ട്.

ഇന്നലെ രാത്രി പത്തു മണിയോടെ ഇവിടെ മദ്യപിച്ചു ബഹളമുണ്ടായതായും ഇവര്‍ തമ്മിലുണ്ടായാ സംഘര്‍ഷത്തിനിടയില്‍ ഇയാള്‍ കൊല്ലപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അറുപത് ഏക്കറോളം വരുന്ന സ്ഥലത്ത് കയ്യാല നിര്‍മ്മിക്കാന്‍ എത്തിയതാണ് ഇവരഞ്ചുപേരും.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അഞ്ചു പേരും അഗഴിയില്‍ നിന്ന് വിലങ്ങാട് എത്തിയത്.

നാദാപുരം ഡി വൈ എസ് പി ജേക്കബ്‌ , വളയം സി ഐ ജീവന്‍ ജോര്‍ജ് , വളയം എസ് ഐ അനീഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Worker found dead on Vilangadu Udumpirangi hill; Police say murder

NEWS ROUND UP