യുവകലാസാഹിതി സാംസ്കാരിക യാത്ര ഇന്ന് കല്ലാച്ചിയില്‍ ;നാളെ വടകരയിലും സ്വീകരണം

By | Thursday January 10th, 2019

SHARE NEWS

നാദാപുരം: ദേശീയത -മാനവികത – ബഹുസ്വരത എന്ന സന്ദേശമുയർത്തി ആലങ്കോട് ലീലാകൃഷ്ണൻ നയിക്കുന്ന സാംസ്കാരിക യാത്രയ്ക്ക് ഇന്ന്   വൈകുന്നേരം 5 മണിക്ക് നാദാപുരത്ത് ഉജ്ജ്വല സ്വീകരണം നല്‍കും . നാളെ വടകരയിലും സ്വീകരണം .

സ്വീകരണ സമ്മേളനം  ഹമീദ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്യും. ജനുവരി 10ന് കാഞ്ഞാങ്ങാട് നിന്ന് ആരംഭിക്കുന്ന യാത്ര കേരളത്തിലുടനീളം സഞ്ചരിച്ച് 24 ന് തിരുവനന്തപുരത്ത് സമാപിക്കും.

സാംസ്കാരിക യാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനത്തിൽ നാദാപുരത്ത് ഉപ ലീഡർ ഇ.എം സതീശൻ,
പി.കെ. ഗോപി, കുരീപ്പുഴ ശ്രീകുമാർ ,വയലാർ ശരത്ചന്ദ്രവർമ്മ ,ഗീതാ നസീർ ഡോ :വത്സലൻ വാതുശ്ശേരി, എം.എം സജീന്ദ്രൻ, ശാരാദാമോഹൻ, വി.ആയിഷാബി തുടങ്ങി കലാ-സാസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

നാടകം,നാടൻ പാട്ടുകൾ സംഗീത ശിൽപ്പം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്