നാദാപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് ബി.ജെ.പി.യെ നേരിടാനാകാതെയുള്ള ഒരു ഒളിച്ചോട്ടമാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിളള പറഞ്ഞു. കല്ലാച്ചിയിൽ എൽ.ഡി.എഫിന്റെ കർഷകത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം ബി.ജെ.പി.ക്കെതിരെ മതേതര വോട്ടുകൾ അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
എന്നാൽ, മതനിരപേക്ഷ ശക്തികളെ യോജിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബി.ജെ.പി.യുടെ വർഗീയനിലപാടുകളെ മതനിരപേക്ഷ സമീപനത്തിൽനിന്നുകൊണ്ട് ഉറച്ച് എതിർക്കാൻ കോൺഗ്രസിന് ആകുന്നില്ലെന്നും അദേഹം പറഞ്ഞു.
കുഞ്ഞിക്കൃഷ്ണൻ, പി.പി. ചാത്തു, കെ. കൃഷ്ണൻ, രജീന്ദ്രൻ കപ്പളളി, പി.എം. നാണു, പി. ഗവാസ്, കരിമ്പിൽ ദിവാകരൻ, എൻ.പി. കണ്ണൻ, വി. കുഞ്ഞിക്കണ്ണൻ. സി.എച്ച്. മോഹനൻ എന്നിവർ സംസാരിച്ചു
നല്ലൊരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി യാത്രക്കാർ കാത്തിരിക്കുകയാണ് . കല്ലാച്ചിയില്‍ എത്രയും വേഗം യാത്രക്കാരുടെ ദുരിതം തീരുമെന്നും വീഡിയോ കാണാന്‍ https://youtu.be/yjbj0FscOHI