Nov 11, 2021 02:03 PM

വളയം : കറിവെക്കാൻ കഴുകുന്നതിനിടയിൽ ഇറച്ചിയിൽ നിറയെ പുഴുക്കൾ. വില്പന നടത്തിയ പോത്തിറച്ചിയിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് വളയത്തെ അനധികൃത ഇറച്ചിക്കട അടപ്പിച്ചു.

വളയം മത്സ്യ മാർക്കറ്റിന് പിൻ വശത്തെ കാപ്പുങ്കര ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഇറച്ചിക്കടയാണ് ഇന്ന് ആരോഗ്യ പ്രവർത്തകരെത്തി അടപ്പിച്ചത്. വളയം മണലോടിയിലെ അനൂപ് ഇന്ന് രാവിലെ ഇവിടെ നിന്ന് പോത്തിറച്ചി വാങ്ങിയിരുന്നു.

വീട്ടിലെത്തിച്ച ഇറച്ചി കഴുകുന്നതിനിടെയാണ് ഇറച്ചി പുഴുക്കൾ അരിക്കുന്നതായി കണ്ടത്. അനൂപും സുഹൃത്തുക്കളും കടയലിലെത്തി ചോദിച്ചപ്പോൾ ഇറച്ചിവെട്ടുന്ന പലകയിൽ നിന്ന് പുഴു വന്നതാണെന്നായിരുന്നു മറുപടി.

തുടർന്നാണ് വളയംകമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇറച്ചിക്കട പ്രവർത്തിക്കുന്നതെന്നും ഇതിന് ലൈസെൻസ് ഇല്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Worms in beef; The valayam was closed by an illegal butcher shop

Next TV

Top Stories