Nov 15, 2021 12:07 PM

പാറക്കടവ് : ജോലിയുടെ ഇടവേളയിൽ വീണ് കിട്ടുന്ന സമയങ്ങളിൽ ചിത്രകല ഒരു ഹരമായി കൊണ്ടു നടക്കുകയാണ് ഈ കലാകാരൻ. ജീവിക്കാനുള്ള ഓട്ടത്തിനിടക്ക് കണ്ടതും അറിഞ്ഞതുമായ ദൃശ്യങ്ങൾ ക്യാൻവാസിലും കടലാസിലും പകർത്തി മഹറൂഫ് പാറക്കടവ് വർണ്ണ വിസ്മയം തീർക്കുകയാണ് .

ഹൈസ്കൂൾ തലത്തിൽ നിന്ന് ലഭിച്ച ചിത്രകലാധ്യാപകന്റെപ്രോത്സാഹനമല്ലാതെ ശാസ്ത്രീയമായി ചിത്രകല പഠിച്ചിട്ടില്ലാത്ത മഹറൂഫ് ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് വരച്ചതിൽ ഭൂരിഭാഗവും. ചിത്രകലയിലെ എല്ലാ രീതികളും വയങ്ങുമെങ്കിലും പെയിന്റിങ്ങിൽ ഏറെ ശ്രമകരമായ ജലഛായത്തിലാണ് അധികവരകളും.

പ്രകൃതി ദൃശ്യങ്ങളും പ്രശസ്ത വ്യക്തികളെയും ക്യാൻവാസിൽ പകർത്താനാണ് ഏറെ താൽപര്യം. പ്രകൃതിദൃശ്യങ്ങളും മൃഗങ്ങളുടെയുമൊക്കെ ചിത്രങ്ങൾ വരക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് പ്രശസ്തരുടെ ചിത്രങ്ങൾ വരക്കാൻ എന്ന അഭിപ്രായമാണ് മഹറൂഫ് പറയുന്നത്.

കുട്ടി കാലം മുതലേ ചിത്രരചനയിൽ താൽപര്യമുള്ള മഹറൂഫിന് ഹൈസ്കൂൾ പഠനകാലത്ത് നിരവധി തവണ ജില്ലാ തലത്തിൽ അംഗികാരം ലഭിച്ചിട്ടുണ്ട് .

15 വർഷമായി ദുബൈ ഫാമിലി സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്നു . പാറക്കടവ് കുഞ്ഞമ്മദ് കുട്ടിയുടെയും കുഞ്ഞി പാത്തുവിന്റെയും മകനായ മഹറൂഫ് ഭാര്യ ജസീല , മക്കൾ മുഹമ്മദ് ഷാമിൽ , മുഹമ്മദ് , നൗറ ഫാത്തിമ.

Awesome than the photo; Maharoof Parakkadavu with life-giving pictures

Next TV

Top Stories