"പവനായി ശവമായി " നാദാപുരത്തെയും എസ് ഐയെയും വെല്ലുവിളിച്ച ഗുണ്ടാ തലവൻ അഴിക്കുള്ളിൽ

Nov 25, 2021 05:30 PM | By Anjana Shaji

നാദാപുരം : ഒടുവിൽ "പവനായി ശവമായി " എന്ന് പറഞ്ഞത് പോലെയായി. നാദാപുരത്തെയും എസ് ഐയെയും വെല്ലുവിളിച്ച ഗുണ്ടാ തലവൻ അഴിക്കുള്ളിലായി. നാദാപുരംകാരും എസ്ഐയും സൂക്ഷിക്കണമെന്ന് വെല്ലുവിളിച്ച് വീഡിയോ പുറത്ത് വിട്ട വീടാക്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന പ്രതിയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.

" നാദാപുരം എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവനു ഭീഷണിയാണ്" നാറാത്ത്കാരൻ്റെ ഭീഷണി മണിക്കുറുകൾ നീണ്ടില്ല. സൈബർ വലവിരിച്ച് പൊലീസ് അകത്താക്കി. കണ്ണൂര്‍ നാറാത്ത് സ്വദേശി എം. ഷമീമാണ് പിടിയിലായത്.

ഇയാളാണ് എസ്ഐയെ ഭീഷണപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റിട്ടത്. ഒളിവില്‍കഴിയുന്ന പ്രതിയുടെ ഭീഷണി വീഡിയോയെക്കുറിച്ച് പൊലിസ് അന്വേണം ശക്തമാക്കിയിരുന്നു. ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസിലാണ് പൊലിസിനെ വെല്ലുവിളിച്ച് പ്രധാന പ്രതിയുടെ വീഡിയോ പുറത്ത് വന്നത്.. നാദാപുരം എസ്ഐയെയാണ് പ്രതി ഭീഷണിപ്പെടുത്തുന്നത്.

എസ്ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം എന്നും വിഡിയോയിൽ പറയുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാദാപുരം പൊലിസ് പരിധിയിലെ കടമേരിയിൽ വീടുകയറി അക്രമം.കണ്ണൂരില്‍നിന്നെത്തിയ എട്ടംഗ സംഘമാണ് വീട്ടുകാരെയും നാട്ടുകാരെയും മർദിച്ചത്.

സാമ്പത്തിക തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. നാദാപുരം തണ്ണീർപന്തല്‍ കടമേരി റോഡിലെ പാലോറ നസീറിന്‍റെ വീട്ടില്‍ രാത്രിയാണ് കണ്ണൂരില്‍നിന്നും എട്ടംഗസംഘമെത്തി ആക്രമണം നടത്തിയത്. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

നസീറിന്‍റെ മകന്‍ നിയാസുമായുള്ള സാമ്പത്തിക ഇടപാടുകളെപറ്റി സംസാരിക്കാനെന്ന് പറഞ്ഞാണ് സംഘം വീട്ടിലെത്തിയത്. നിയാസിനെ അടുത്തിടെ എംഡിഎംഎ മയക്കുമരുന്ന് കൈവശം വച്ചതിന് വളയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നിയാസ് ജാമ്യത്തിലിറങ്ങി.

തന്നെ തേടിയെത്തിയ സംഘവുമായി നിയാസ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. രാത്രിയോടെ ചർച്ച സംഘർഷമായി മാറി. ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തില്‍ നിയാസ്, മാതാവ് പാത്തു, ഭാര്യ ആയിഷ എന്നിവർക്കാണ് മർദനത്തില്‍ പരിക്കേറ്റത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസി അബ്ദുള്ളയ്ക്കും മർദനമേറ്റു. ഇയാളുടെ കാലിന്‍റെ എല്ലൊടിഞ്ഞു.

മാരകായുധങ്ങളടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷമറിഞ്ഞ് കൂടുതല്‍ നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് അക്രമിസംഘം സ്ഥലം വിട്ടത്. സംഭവത്തില്‍ നാദാപുരം പോലീസ് കണ്ടാലറിയാവുന്ന നാല്പേരടക്കം എട്ട് പേർക്കെതിരെ കേസെടുത്തു.

അക്രമി സംഘത്തിലെ ഒരാൾ രാത്രിതന്നെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരകിയാണ്. സംഘമെത്തിയ രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ നാറാത്ത് സ്വദേശി ഷഹദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ എത്തിയ രണ്ടു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാക്കിയുള്ളവർക്കായി തിരച്ചില്‍ തുടങ്ങി. നിയാസുംസംഘവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും മയക്കുമരുന്ന് കേസുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Goonda leader who challenged Nadapuram and SII into the abyss

Next TV

Related Stories
നാദാപുരത്ത് ഇന്ന് കോവിഡ്  രോഗികളിൽ കുറവ്

Nov 27, 2021 10:28 PM

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്.ഇന്നലെ അഞ്ച് രോഗികൾ റിപ്പോര്‍ട്ട് ചെയ്ത നാദാപുരത്ത് ഇന്ന് ഒരാൾക്കാണ് രോഗം റിപ്പോര്‍ട്ട്...

Read More >>
എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

Nov 27, 2021 09:12 PM

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്.ഇന്നലെ രണ്ടു രോഗികൾ ഉണ്ടായിരുന്ന എടച്ചേരിയിൽ ഇന്ന് ഉറവിടം വ്യക്തമല്ലാത്ത ഒരാൾ അടക്കം നാല് പേർക്കാണ്...

Read More >>
ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

Nov 27, 2021 05:42 PM

ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

ഇയ്യങ്കോട്ടെ പുതുക്കിപ്പണിയാന്‍ പൊളിച്ച ദേശപോഷിണി വായനശാലയുടെ പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായതോടെ റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍...

Read More >>
ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

Nov 27, 2021 04:22 PM

ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം...

Read More >>
മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

Nov 27, 2021 12:51 PM

മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ....

Read More >>
അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

Nov 27, 2021 11:59 AM

അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

അൽഫാം 390 രൂപക്ക് ഇപ്പോൾ എ എഫ് സിയിൽ. കുറഞ്ഞ ചെലവിൽ കൂടുതൽ നേടാം എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ...

Read More >>
Top Stories