ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം
Nov 27, 2021 05:42 PM | By Anjana Shaji

നാദാപുരം : ഇയ്യങ്കോട്ടെ പുതുക്കിപ്പണിയാന്‍ പൊളിച്ച ദേശപോഷിണി വായനശാലയുടെ പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായതോടെ റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

നാളെ വൈകീട്ട് ഇയ്യങ്കോട്ടെ വായനശാല പരിസരത്ത് നാട്ടുകാര്‍ പ്രതിഷേധ യോഗം ചേരും. വായനശാലയടക്കം മൂന്നു നിലകളായി പുതിയ കെട്ടിടം നിര്‍മിക്കും എന്ന ഉറപ്പില്‍ 2020 ഫെബ്രുവരിയിലാണ് കെട്ടിടം പൊളിച്ചുമാറ്റിയത്.

എന്നാല്‍, പഞ്ചായത്തിന്റെ പുതിയ പ്ലാനില്‍ കെട്ടിടനിര്‍മാണം ഉള്‍പ്പെടുത്തിയില്ല. പകരം ജില്ല പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. പഞ്ചായത്ത് അധികൃതരുടെ തീരുമാനത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.

നാടിന്റെ പഴമയും പ്രൗഢിയും നിലനിര്‍ത്തി ആധുനിക സൗകരൃത്തോടെ ഡിജിറ്റല്‍ വായനശാല നിര്‍മിക്കും എന്ന പഞ്ചായത്തധികൃതരുടെ പ്രഖ്യാപനം ബഡ്‌സ് സ്‌കൂള്‍ നിര്‍മാണത്തിലേക്ക് ചുരുങ്ങിയതോടെ നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ കൂട്ടായ്മ ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി വായനാശാല പരിസരത്തെ മരങ്ങള്‍ മുറിച്ചതോടെയാണ് തങ്ങളുടെ പഴയ വായനശാല പുന:നിര്‍മ്മിക്കപ്പെടുന്ന വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

എന്നാല്‍ വായനശാല ഉറപ്പായും പുനര്‍നിര്‍മ്മക്കപ്പെടുമെന്ന് വാര്‍ഡ് അംഗം സി കെ നാസര്‍ പറഞ്ഞു. താഴത്തെ നിലയില്‍ ബഡ്‌സ് സ്‌കൂളും മുകളിലെത്ത നിലയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ഡിജിറ്റല്‍ വായനശാല നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബഡ്‌സ് സ്‌കൂള്‍ വരുന്നതോടെ പ്രദേശത്ത് മറ്റ് സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടാകുമെന്നാണ് ഈയ്യങ്കോട്ടുകാര്‍ ഭയപ്പെടുന്നത്. ഈയ്യങ്കോട്ടുകാരുടെ ഈ ആശങ്കയാണ് അധികൃതര്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയരാന്‍ കാരണം.

1957 ല്‍ സ്ഥാപിക്കപ്പെട്ട ഈയ്യംങ്കോട്ടെ ദേശപോഷിണി വായനശാലക്ക് പിന്നില്‍ 100 വര്‍ഷത്തലധികം പഴക്കമുള്ള സാംസ്‌കാരിക കൂട്ടായ്മയുടെ പിന്‍ബലമുണ്ട്. സാഹിത്യകാരന്‍ ഇയ്യംകോട് ശ്രീധരന്റെ പിതാവ് വയലാട്ട് നാരായണക്കുറുപ്പ് അടക്കമുള്ള 34 പേര്‍ ചേര്‍ന്നാണ് വായനശാല നിര്‍മിക്കാനായി കഠിനാധ്വാനം ചെയ്തത്.

രാമച്ചത്തിന്റെ വിശറിയുണ്ടാക്കി അടുത്തുള്ള പട്ടണങ്ങളില്‍ കൊണ്ടുപോയി ലേലം ചെയ്തും മറ്റും സ്വരൂപിച്ച പണം ഉപയോഗിച്ചാണ് വായനശാല സ്ഥാപിച്ചത്.

First the library; And then enough Buds School Protest meeting in Iyyangode tomorrow

Next TV

Related Stories
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 15, 2022 10:53 AM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു...

Read More >>
വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

Aug 15, 2022 10:17 AM

വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

വളയത്ത് കോൺഗ്രസ്സിൻ്റെ...

Read More >>
വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

Aug 14, 2022 10:49 PM

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ...

Read More >>
സയൻസെൻ്ററിൻ്റെ ഉറപ്പ്; ഡോക്ടറോ എഞ്ചിനീയറോ ആയില്ലെങ്കിൽ ഫീസ് തിരിച്ചു തരും

Aug 14, 2022 10:38 PM

സയൻസെൻ്ററിൻ്റെ ഉറപ്പ്; ഡോക്ടറോ എഞ്ചിനീയറോ ആയില്ലെങ്കിൽ ഫീസ് തിരിച്ചു തരും

സയൻസെൻ്ററിൻ്റെ ഉറപ്പ്; ഡോക്ടറോ എഞ്ചിനീയറോ ആയില്ലെങ്കിൽ ഫീസ് തിരിച്ചു...

Read More >>
Top Stories