നാദാപുരം : കോവിഡ് നിയന്ത്രണം പാലിക്കാതതിൽ യു ഡി എഫ് നടത്തിയ പ്രതിഷേധത്തെ തുടർന്ന് നാദാപുരത്ത് എഡിഎസ് ഇലക്ഷൻ മാറ്റിവെച്ചു.

നാദാപുരം പഞ്ചായത്ത് കുടുംബശ്രീ പന്ത്രണ്ടാം വാർഡ് എഡിഎസ് ഇലക്ഷനാണ് യു ഡി എഫ് പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചത്.
കല്ലാച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇലക്ഷന് വേണ്ടി അധികൃതർ എത്തിയത്. എമ്പത്തിലധികം കുടുംബ ശ്രീ അംഗങ്ങൾ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഇലക്ഷന് വേണ്ടി എത്തിയിരുന്നു.
ഇലക്ഷൻ നടത്തുന്നതിന് കമ്മ്യൂണിറ്റി ഹാൾ തുറന്ന് കൊടുക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതരും തയ്യാറായില്ല. തുടർന്നാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇലക്ഷൻ നടത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് പറഞ്ഞ് യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തിയത്.
ഇ.ഹാരിസ്, വാസു എരഞ്ഞിക്കൽ, റഫീഖ് കക്കംവെള്ളി, കെടി അശോകൻ, സിപി അജ്മൽ, രാഗേഷ് വരിക്കോളി, ഷഹീർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
UDF protest; At Nadapuram ADS election postponed