എടച്ചേരി : രാജ്യത്തെ സാമ്പത്തികമായും, സാംസ്കാരികവുമായ ശിഥിലീകരണത്തിലേക്ക് നയിക്കുന്ന കേരള, കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ഈ മാസം ഇരുപതിന് സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭം വിജയിപ്പിക്കാൻ ഒരുക്കങ്ങൾ തുടങ്ങി.
രൂക്ഷമായ ഇന്ധനവില വർധന, പാചക വാതക ഗ്യാസ് സിലിണ്ടറുകളുടെ കുത്തനെയുള്ള വിലയക്കയറ്റം, ന്യൂന പക്ഷ ധ്വംസനം, അഴിമതി, കെ.റയിൽ എന്നീ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഈ മാസം 20നാണ് പ്രക്ഷോഭ ധർണകൾ സംഘടിപ്പിക്കുന്നത്.
പ്രക്ഷോഭത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്തു തല കൺവൻഷനുകളുടെ തുടക്കം കുറിച്ചു. ബഹുജനപ്രക്ഷോഭം വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചേർന്ന എടച്ചേരി പഞ്ചായത്ത് തല യു.ഡി.എഫ് കൺവൻഷൻ ഡി.സി.സി ഒരുക്കങ്ങൾ മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് എടച്ചേരി പഞ്ചായത്ത് ചെയർമാൻ ടി.കെ അഹമ്മദ് അധ്യക്ഷനായി. യു.പി മൂസ, എം.കെ പ്രേംദാസ്, പി.കെ ദാമോദരൻ, ചുണ്ടയിൽ മുഹമ്മദ്, സി.പവിത്രൻ, കിഴക്കും മുറി അബൂബക്കർ, പി.കെ രാമചന്ദ്രൻ,ബഷീർഎടച്ചേരി,തയുള്ളതിൽ കുഞ്ഞബ്ദുല്ല സംസാരിച്ചു.
പടം : എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ ഡി.സി.സി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്യുന്നു.
UDF mass agitation against anti-people policies; Preparations have begun