എടച്ചേരി : തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി എടച്ചേരി ഗ്രാമ പഞ്ചായത്തിലെ 5, 6, 7 വാർഡുകളിലെ തോടുകൾ ശുചീകരിച്ചു.
മയ്യഴി പുഴയിൽ ചെന്ന് ചേരുന്ന മണലാട്ട് താഴ , എടവലത്ത് താഴ, പട്ട്യേരി താഴ,കുണ്ടിലോട്ട് താഴ തോടുകളാണ് ശുചീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ ജനപ്രതിനിധികൾ വികസന സമിതിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജനകീയ ശുചീകരണം.
എടച്ചേരി പരമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ, മെമ്പർമാരായ കെ.ടി.കെ രാധ, എ.കെ സുജാത, സതി മാരാം വീട്ടിൽ കോ. ഓഡിനേറ്റർ കെ.കെ കുഞ്ഞിരാമൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ എ ഡാനിയ വികസന സമിതിയംഗങ്ങളായ കെ.ബാലൻ, കെ.ടി.കെ കൃഷ്ണൻ മാസ്റ്റർ, കോമത്ത് പ്രവീൺ , ടി.രാജീവൻ, കെ.പി സുരേഷ്, തടത്തിൽ രാധ, നിജേഷ് കുന്നിലോത്ത്, യു കുമാരൻ മാസ്റ്റർ എന്നിവർ തോട് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
'Freshwater Navakeralam' cleaned the streams