അവധിക്കാല കായികപരിശീലന ക്യാമ്പ് ആരംഭിച്ചു

അവധിക്കാല കായികപരിശീലന ക്യാമ്പ് ആരംഭിച്ചു
May 20, 2022 03:19 PM | By Anjana Shaji

ഇരിങ്ങണ്ണൂർ : ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു. ഈ സ്കൂളിലെ കുട്ടികൾക്ക് പുറമെ മറ്റ് സ്ഥാപനങ്ങളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളുമായി എടച്ചേരി പഞ്ചായത്തിലെ നൂറോളം കായിക പ്രേമികൾ കേമ്പിൽ പങ്കെടുത്തു വരുന്നു.

കായികാധ്യാപകൻ ജസിൽ രാജ് ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2 ആഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പില്‍ അധ്യാപകരും അധ്യാപകേതര ജീവനക്കാരും പൂർവ്വ വിദ്യാർത്ഥികളും പരിശീലനം നൽകുന്നു.

കുട്ടികളിൽ മാനസികാരോഗ്യത്തോടൊപ്പം കായിക ക്ഷമത വർധിപ്പിക്കുകയെന്നതാണ് കേമ്പിൻ്റെ ലക്ഷ്യം. ഫുട്ബോൾ, വോളിബോൾ, കബഡി, ഖൊ- ഖൊ എന്നീ ഇനങ്ങളിൽ പ്രത്യേക പരിശീലനത്തിന് ഊന്നൽ കൊടുക്കുന്നു.

കുട്ടികൾക്കുള്ള ലഘുഭക്ഷണത്തിന്നായി മാനേജ്മെൻ്റ് , സ്കൂൾ ജീവനക്കാർ, വിവിധ ക്ലബ്ബുകൾ ഇവയുടെ സഹായങ്ങൾ ലഭിക്കുന്നു. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ ക്ലബ്ബ് പ്രവർത്തകരുടെയും അകമഴിഞ്ഞ സഹകരണം ക്യാമ്പിന് മാറ്റുകൂട്ടുന്നു.

ക്യാമ്പ് നാദാപുരം പോലീസ് സബ് ഇൻസ്പെക്ടർ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ ശശികുമാർ അധ്യക്ഷത വഹിച്ചു.

ജസിൽ രാജ് പി, അജിത്ത്കുമാർ എ.ആർ, സുമംഗല ബി , ടി. അനിൽ കുമാർ ,എൻ.കെ മിഥുൻ എന്നിവർ ആശംസകളർപ്പിച്ചു. 24 ന് ക്യാമ്പ് സമാപിക്കും .

Vacation sports training camp started

Next TV

Related Stories
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 15, 2022 10:53 AM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു...

Read More >>
വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

Aug 15, 2022 10:17 AM

വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

വളയത്ത് കോൺഗ്രസ്സിൻ്റെ...

Read More >>
വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

Aug 14, 2022 10:49 PM

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ...

Read More >>
Top Stories