Featured

സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്

News |
Jul 3, 2022 04:27 PM

നാദാപുരം : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം വില്ലേജ് സമ്മേളനത്തിന്റെ അനുബന്ധമായി, ലിംഗസമത്വം കേന്ദ്ര വിഷയമാക്കി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.


ഗ്രൂപ്പ് ആക്ടിവിറ്റികൾ,കളികൾ, ഗ്രൂപ്പ് ചർച്ചകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെയാണ് ലിംഗസമത്വം എന്ന ആശയത്തിന്റെ വിവിധ തലങ്ങൾ ക്യാമ്പ് അംഗങ്ങൾക്ക് പകർന്നുനൽകിയത്.

ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം വില്ലേജ് പ്രസിഡന്റ് സ : റീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


വില്ലേജ് സെക്രട്ടറി ഇ കെ ശോഭ, ഏരിയ കമ്മിറ്റി അംഗം കെ കെ ശോഭ, മേഖലാ കമ്മിറ്റി അംഗങ്ങളായ ജിൻസി, ഷൈമ കെ വി, ശ്രീജകുമാരി, ഷൈനി കെ, അജിത കെ കെ,ഷൈജ എ കെ,ദീപ്തി കൈലാസം, ലീന ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Sama night Gender Equality Nadapuram Women's Association Night Camp

Next TV

Top Stories