ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ

ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ
Oct 1, 2022 09:48 PM | By Anjana Shaji

നാദാപുരം : നാദാപുരം ജാമിഅ ഹാശിമിയ്യ ശംസുൽ ഉലമ ശരീഅത്ത് കോളജ് പ്രിൻസിപ്പാളായി ബഷീർ ഫൈസി ചീക്കോന്ന് ചുമതലയേറ്റു. ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാളായിരുന്ന ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്നാണ് നിയമനം.

നരിപ്പറ്റ നമ്പ്യത്താം കുണ്ട് സ്വദേശിയായ ബഷീർ ഫൈസി പ്രമുഖ പണ്ഡിതനും ശ്രദ്ദേയനായ എഴുത്തുകാരനുമാണ്. അൽ ജവാഹിറുൽ ജലിയ്യ, ഖുദ്സിന്റെ കഥ, ഒരു തുള്ളി വെളിച്ചം, കരൾ തുടിപ്പുകൾ തുടങ്ങി അറബിയിലും മലയാളത്തിലുമായി പത്തിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മർഹും കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കെ.കെ അബൂബക്കർ ഹസ്രത്ത്, അരീക്കൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, എം.എം ബഷീർ മുസ്‌ല്യാർ, കോട്ടുമല ബാപ്പു മുസ്‌ലിയാർ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ കീഴിൽ പഠനം നടത്തി 1987 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഫൈസി ബിരുദം കരസ്ഥമാക്കി.


നിലവിൽ കടമേരി റഹ്മാനിയ്യ അറബിക് കോളേജ് സീനിയർ മുദരിസും സമസ്ത നിയോജകമണ്ഡലം പ്രസിഡന്റുമാണ്. കമ്മിറ്റി യോഗത്തിൽ ഹാശിമിയ്യ പ്രസിഡന്റ് ടി.ടി.കെ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു.

സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി, പി.കെ അഹമ്മദ് ബാഖവി, പി.പി അഷ്റഫ് മുസ്‌ല്യാർ, കോറോത്ത് അഹമ്മദ് ഹാജി, ടി. എം.വി അബ്ദുൽ ഹമീദ്, പി.എ മമ്മുട്ടി, സി അബ്ദുൽ ഹമീദ് ദാരിമി, പി അബ്ദുൽ അസീസ് ഫൈസി, എൻ.കെ ജമാൽ ഹാജി പ്രസംഗിച്ചു.

Basheer Faizi Principal, Jamia Hashimiya

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories