ഇന്ന് സംസ്ഥാന വ്യാപകമായി കെ എസ് യു പഠിപ്പുമുടക്കും

By | Friday July 19th, 2019

SHARE NEWS

നാദാപുരം : പി എസ് സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോട് സർക്കാർ സ്വീകരിക്കുന്ന പ്രതികൂല നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് മുഴുവന്‍ കോളേജ്കളിലും  സംസ്ഥാന വ്യാപകമായി  പഠിപ്പുമുടക്കാൻ കെ എസ് യു ആഹ്വാനം ചെയ്തു.

ഹയർസെക്കൻഡറി തലം വരെയുള്ള സ്കൂളുകളെ പഠിപ്പു മുടക്കലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലാ തലത്തിൽ രാപ്പകൽ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്