ഒ​റ്റ ബോ​ര്‍​ഡി​ല്‍ പ​ള്ളി​​യും ക്ഷേ​ത്രവും ! ദൈവത്തിന്റെ സ്വന്തം നാട്! മ​തസൗ​ഹാ​ര്‍​ദ​ മാ​തൃ​കയൊരുക്കി ചേ​രാ​പു​രത്തുകാര്‍

By | Saturday June 15th, 2019

SHARE NEWS

നാ​ദാ​പു​രം: ദൈവത്തിന്റെ സ്വന്തം നാട്! മ​തസൗ​ഹാ​ര്‍​ദ​ മാ​തൃ​കയൊരുക്കി എ​റു​മ്പകു​നി നി​വാ​സി​ക​ള്‍.
പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വേ​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ര്‍​ത്തിയിലുള്ള എ​റു​മ്പകു​നി ചേ​രാ​പു​രം പ്ര​ദേ​ശ​ത്തു​കാ​ർ മതസൗഹാർദത്തിൽ പുതുമാതൃക തീർത്തു. ഒ​റ്റ ബോ​ര്‍​ഡി​ല്‍ പ​ള്ളി​യു​ടെ​യും ക്ഷേ​ത്ര​ത്തി​ന്‍റെ​യും പേ​രും ചി​ത്ര​ങ്ങ​ളും ആ​ലേ​ഖ​നം ചെ​യ്താണ് നാ​ടി​ന്‍റെ മനസ് ഇവർ വെ​ളി​വാ​ക്കി​യ​ത്.

നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ശി​വ ക്ഷേ​ത്ര​ത്തി​ന്‍റെ​യും ജി​ലാ​നി ജു​മാ മ​സ്ജി​ദി​ന്‍റെ​യും പേര് ഒരു ബോ​ര്‍​ഡി​ല്‍ നാ​മ​ക​ര​ണം ചെ​യ്ത​ത് പു​തി​യ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും രൂ​പ​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Loading...

പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ജു​മാ മ​സ്ജി​ദി​ല്‍ നി​സ്‌​കാ​ര​ത്തി​നും ശി​വ ക്ഷേ​ത്ര​ത്തി​ല്‍ ശി​വ​രാ​ത്രി നാ​ളി​ലും പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ലും നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​വി​ടെ എ​ത്തു​വ​ര്‍​ക്കും ഒ​രു ബോ​ര്‍​ഡി​ല്‍ പ​ള്ളി​യു​ടെ​യും അ​മ്പ​ല​ത്തി​ന്‍റെ പേ​രു​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് കൗ​തു​ക​ത്തോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്. മ​ന​സു​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന ഈ ​ദൗ​ത്യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല​ട​ക്കം ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്