എടച്ചേരി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന മൂന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ നരിക്കുന്ന് സ്വദേശി അമല്‍ മനോജും.നരിക്കുന്ന് കയ്യാമ്പ്ര മനോജിന്റെയും ലീനയുടെയും മകനാണ് അമല്‍.
പ്രധാനമന്ത്രി സല്യുട്ട് സ്വീകരിക്കുന്ന പരേഡ്,റാലി,പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ചടങ്ങുകള്‍ തുടങ്ങിയ പരിപാടികളിലാണ് അമല്‍ പങ്കെടുക്കുന്നത്.ഹയര്‍സെക്കന്‍ഡറി,യൂണിവേഴ്സിറ്റി തല എന്‍.എസ്,എസ് പ്രവര്‍ത്തനങ്ങളും കഴിവിലൂടെയുമാണ് അമല്‍ ഈ നേട്ടം കൈവരിച്ചത്.
വടകര ബി.ഇ.എം ഇരിങ്ങണൂര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ അമല്‍ ഡല്‍ഹി യൂണിവേഴ്സിറ്റി റാംജാസ് കോളെജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അമല്‍.