കുമ്മങ്കോട് നിന്നും ബോംബ്‌ കണ്ടെത്തിയ സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം നാദാപുരം ലോക്കൽ കമ്മിറ്റി

By | Friday January 11th, 2019

SHARE NEWS
നാദാപുരം: കുമ്മങ്കോട് നിന്നും ബോംബ്‌ കണ്ടെത്തിയ സംഭവത്തില്‍  സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം നാദാപുരം ലോക്കൽ കമ്മിറ്റി .ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് സിപിഐ എം നാദാപുരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. നാടിന്റെ സമാധാനം തകർക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
  കുമ്മങ്കോട് ഒതയോത്ത് സ്കൂളിന‌് സമീപം മുസ്ലീംലീഗ് കേന്ദ്രത്തിൽ നിന്ന‌് ഇന്നലെ യാണ്  9 സ്റ്റീൽ ബോംബുകൾ പിടികൂടിയത് . മുക്കളത്ത് അമ്മദിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽനിന്ന‌് മണ്ണ് നീക്കുന്നതിനിടെയാണ‌് തൊഴിലാളികൾ പിവിസി പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത‌്.
        തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന‌് നാദാപുരം പൊലീസും ബോംബ് സ‌്ക്വാഡ‌ും സ്ഥലത്തെത്തി. ഉഗ്ര സ‌്ഫോടന ശേഷിയുള്ളവയായിരുന്നു ബോംബുകളെന്ന് പൊലീസ് അറിയിച്ചു.

 

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്