Categories
Latest

തലക്കുടയും മൺവെട്ടിയും പിന്നെ അശോകനും; ദിയപാർവണ പകർത്തി, കാലം മായ്ക്കുന്ന ആകാഴ്ച്ച

നാദാപുരം : പുതു തലമുറ പാഠപുസ്തകങ്ങളിൽ മാത്രം കണ്ട ആ ചിത്രം എട്ടാം ക്ലാസുകാരി ദിയപർവണയ്ക്ക് മുന്നിൽ ആൾരൂപമായപ്പോൾ ഓൺ ലൈൻ പഠനത്തിന് ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിൽ അവൾ ആ കാലം ഒപ്പിയെടുത്തു..

വളയം മഞ്ചാന്തായിലെ കർഷക തൊഴിലാളിയായ ചാലിയോട്ട് പൊയിൽ സി.പി അശോകനാണ് കാലവർഷത്തിൽ തലക്കുട ചൂടി കൃഷിപ്പണിക്കെത്തിയത്.

കൈക്കോട്ടും തുമ്പയും ചുമലിലേന്തി കുയ്തേരി പടിഞ്ഞാറയിൽ മാമിയുടെ വീട്ടുപറമ്പിലെ കൃഷിയിടത്തിൽ പണി കഴിഞ്ഞ് മടങ്ങവേയാണ് വളയം ഗവ.ഹയർ സെക്കണ്ടറിയിലെ എട്ടാം ക്ലാസുകാരി ദിയക്ക് അത് കൗതുക കാഴ്ച്ചയായി.

ദിയ കുടുംബ ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രം കുട്ടികൾക്കിടയിൽ വൈറലായി. കോവിഡിന്റെ പ്രതിരോധ വീട്ടിലിരിപ്പിലും നാടു മറന്നു കൊണ്ടിരിക്കുന്ന പനയോലക്കുട ചൂടി ഇറങ്ങിയതായിരുന്നു അശോകൻ.

മഴ പോലും കണക്ക്ക്കൂട്ടലുകള്‍ തെറ്റിച്ചു പെയ്യുകയാണ്. വയലുകളില്‍ നിന്ന് കന്നും കലപ്പയും അപ്രത്യക്ഷമായിക്കഴിഞ്ഞു. യന്ത്രങ്ങള്‍ യഥേഷ്ടമെത്തി വിത്തിടലും മണ്ണിളക്കലും കൊയ്ത്തും എന്തിന് നാട്ടിപ്പാട്ടു വരെ നാട് മറന്നു.

വയലിലെ ചളിയിലിറങ്ങി ഇരുകൈയ്യും മെനക്കെട്ട്കര്‍ഷകര്‍ ഇറങ്ങേണ്ടതില്ല. വെയിലും മഴയും തളര്‍ത്താതിരിക്കാന്‍ പനയോല തൊപ്പിക്കുട ചൂടേണ്ടതുമില്ലാതായിരിക്കുന്നു.

വര്‍ണ്ണപ്പൊലിമയുള്ള ശീലക്കുടകള്‍ ചൂടിവയല്‍ വരമ്പിലെ കാഴ്ചക്കാരായി നാടാകെ മാറി. എന്നിട്ടും മണ്ണിലും ചളിയിലും അധ്വാനിക്കുന്ന വലിയൊരു വിഭാഗം കര്‍മ്മനിരതരായി കര്‍ഷക ചിഹ്നംപതിപ്പിച്ചു തന്നെ നാട്ടിന്‍ പുറങ്ങളിലുണ്ട് അവരിലൊരാളാണ് അശോകൻ.

തലക്കുടയും പനയോലയും നാട് നീങ്ങാൻ കാരണം
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും പനയില്‍ കയറി പനയോല വെട്ടി കിട്ടുവാനുള്ള ഭാരിച്ച ചെലവുമാണ്.

പിന്നെ അത് വേനലില്‍ ഉണക്കി പാകമാക്കലുമെല്ലാം ഈ വര്‍ത്തമാന യന്തരീക്ഷത്തില്‍ ബുദ്ധിമുട്ടേറ്റുന്നതായി. നാട്ടില്‍ നിന്നും മുളകള്‍ നാമവശേഷമായിക്കൊണ്ടിരിക്കുന്ന യവസ്ഥ കൂടി കുടയുടെ നിര്‍മ്മാണത്തിനു വിഘാതമാകുന്നു.

രണ്ടു ദിവസം കൊണ്ടേ ഒരു തലക്കുട പൂര്‍ത്തിയാക്കാന്‍ കഴിയൂ. അധ്വാനത്തിനും ഇന്നത്തെ ജീവിതരീതിക്കനുസരിച്ചുള്ള കൂലിയില്ലതത് കാരണം കുട നിർമ്മിക്കാനും അറിയുന്നവർ പോലും തയ്യാറാകുന്നില്ല.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Chaliyott Poyil CP Ashokan, a farm laborer from Valayam Manchanta, came to work with an umbrella in the monsoon

NEWS ROUND UP