Categories
nadapuram

കോവിഡ് വ്യാപനം; ഇന്ന് മുതൽ തൂണേരി വീണ്ടും കർശന നിയന്ത്രണത്തിലേക്ക്

നാദാപുരം: കോവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമയി ശനിയാഴ്ച്ച മുതൽ തൂണേരി പഞ്ചായത്ത് വീണ്ടും കർശന നിയന്ത്രണത്തിലേക്ക് നിങ്ങുന്നു. കോവിഡ് പ്രതിരോധപ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്നലെ തുണേരി പഞ്ചായത്ത്‌ ഓഫീസിൽ നാദാപുരം പോലിസ് ഇൻസ്പെക്ടർ, പഞ്ചായത്ത് അതികൃതർ, വ്യാപാരി പ്രതിനിധികൾ, തുടങ്ങിയവരുടെ സംയുക്ത യോഗം ചേർന്നു.യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഇവയാണ്.

1). തൂണേരിയിലും പരിസരങ്ങളിലും കോവിഡ് വ്യാപനം തടയുന്നതിന് കർശന നിയന്ത്രണം കൊണ്ടുവരാനും അതിനോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുവാനും തീരുമാനിച്ചു.

(2)തുണേരി പഞ്ചായത്തിലെ തുണേരി ടൗൺ. വേറ്റുമ്മൽ. പട്ടാണി എന്നീ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപങ്ങൾ ഉച്ചക്ക് ഒരു മണിവരെ മാത്രമേ തുറന്നു പ്രവർത്തിക്കാവു.

(3)പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോൺ ഏരിയകളിൽ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിച്ചിരിക്കേണ്ടതാണ് .

(4)തുണേരി ടൗൺ പട്ടാണി, വേറ്റുമ്മൽ എന്നിവിടങ്ങളിൽ മത്സ്യ മാംസ വില്പന നടത്തുന്ന കടകൾ ,ബാർബർഷാപ്പ് എന്നിവ എനി ഒരു അറിയ്യിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിപ്പിക്കാൻ പാടില്ല.
മറ്റു സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതാണ്.

(5)ടെസ്റ്റ്‌ നടത്തിയ ഓട്ടോ ഡ്രൈവർമാർ എല്ലാവരും 14 ദിവസം ക്വാറന്റൈനിൽ കഴിയണം .

(6)ഹോട്ടലിൽ പാർസൽ നൽകുന്നതിനായി 5മണിവരെ തുറന്നു പ്രവർത്തിക്കാവുന്നതാണ്.

(7)ബാങ്കിംഗ് സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം പരിശോധിക്കുന്നതിന് 6അംഗങ്ങളുള്ള ടീമിനെ ചുമതലപ്പെടുത്തി
സാനിറ്റൈസർ ,ഹാൻവാഷ് സൗകര്യം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾ ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകി

പൊതുജനങ്ങൾ ജാഗ്രത പാലിക്കുണമെന്ന് തൂണേരി ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് -സെക്രട്ടറി എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP