Categories
Latest

പശുവിന് രക്ഷകരായതും ഫയർഫോഴ്‌സ്

നാദാപുരം: കിണറ്റിൽ വീണ പശുവിൻ്റെ ജീവൻ രക്ഷിക്കാനും ഫയർഫോഴ്സ് തുണയായി. പുറമേരി പഞ്ചായത്തിലെ പെരുമുണ്ടശ്ശേരി മഠത്തിൽ പീടികയിൽ ബാലൻ്റെ വീട്ടിൽ വളർത്തുന്ന മൂന്നര വയസ്സ് പ്രായമുള്ള പശുവിനെയാണ് രക്ഷിച്ചത്. വീടിനടുത്തുള്ള മഠത്തിൽ പീടികയിൽ നിർമ്മലാ രവീന്ദ്രൻ്റെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പശു വീണത് .

നാദാപുരം ഫയർസ്റ്റേഷനിൽ നിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ സി സുജേഷ് കുമാറിൻ്റെ നേതൃത്വത്തിലെത്തിയ സംഘം പശുവിനേ, ആഴമുള്ളതും ആൾമറയില്ലാത്ത തും നിറയെ വെള്ളവും ഉള്ളകിണറ്റിൽ നിന്നും സുരക്ഷിതമായ പുറത്തെടുത്തു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ അനിൽ ഒ അനീഷ് എ.കെ ഷിഗിൻ ചന്ദ്രൻ വി, ലികേഷ്, ശ്രീനേഷ് കെ പി. ഹോം ഗാർഡ് ഹരിഹരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP