നാദാപുരം: തെരഞ്ഞെടുപ്പ് അങ്കത്തില്‍ നിന്നും വിശ്രമിച്ചെങ്കിലും നാദാപുരത്ത് അട്ടിമറി വിജയം നേടാനുള്ള പരിശ്രമത്തിലാണ് നാദാപുരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി സെക്രട്ടറി സി വി കുഞ്ഞികൃഷ്ണന്. യുഡിഎഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ഓഫിസില്‍ നിന്നും അവസാന ഘട്ട പ്രചാരണങ്ങളെ ഏകോപിപ്പക്കാനുള്ള ശ്രമത്തിലാണ് സിവി നാളത്തെ പുറമേരിയിലെ രാഹുല്‍ ഗാന്ധിജിയുടെ പൊതു സമ്മേളനം ചരിത്രത്തില്‍ ഇടം തേടുമെന്നാണ് സി വി പറയുന്നത്.
രാഹുല്‍ ഗാന്ധിയുടെ പൊതുയോഗത്തിന് നേതൃത്വം നല്കുമ്പോള് 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് (1982 ല്‍) മുന്‍ പ്രധാനമന്ത്രിയും
രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയുമായി ഇന്ദിരാ ഗാന്ധി പുറമേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിന്റെ ഓര്‍മ്മകള്‍ നാദാപുരം ന്യൂസിനോട് പങ്കു വെയ്ക്കുകയാണ് സി വി കുഞ്ഞികൃഷ്്്ണന്.
1982 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ദിരാ ഗാന്ധി മലബാറിലെത്തിയത്. നാദാപുരം, മേപ്പയ്യൂര്‍ (ഇന്നത്തെ കുറ്റ്യാടി) നാദാപുരത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം ടി പത്മയും മേപ്പയ്യൂരില്‍ നിന്ന് ലീഗിലെ എ സി അബ്ദുള്ളമായിരുന്നു ജനവിധി തേടിയിരുന്നത്.
നാദാപുരം മേഖലയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളോടെ പൊതുയോഗം നടത്താനുള്ള ഗ്രൗണ്ട് ലഭ്യമല്ലായിരുന്നില്ല. വട്ടോളി നാഷണല്‍ ഹൈസ്കൂള്‍ ഗ്രൗണ്ട് ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. കുറച്ച് കൂടി സൗകര്യമുള്ള ഗ്രൗണ്ട് എന്ന നിലക്കാണ് പുറമേരി കടത്തനാട് രാജാസിലേക്ക് മാറ്റിയത്. വടകരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നുമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ദിരാഗാന്ധി പ്രസംഗം കേള്‍ക്കാനായി പുറമേരിയിലേക്ക് എത്തിയിരുന്നു. ഇന്ദിരാ ഗാന്ധിയെ കാണാനായി വലിയൊരു ജനക്കൂട്ടമാണ് അന്ന് പുറമേരിയിലെത്തിയത്. ജനക്കൂട്ടം വലിയ ആവേശത്തോടെ ഇന്ദിരാ ഗാന്ധിയെ വരവേറ്റത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ ബുദ്ധിമുട്ടി. ജനങ്ങളെ നിയന്ത്രിക്കാന്‍ സംഘാടകരും ഏറെ ബുദ്ധിമുട്ടി.
സ്റ്റേജില്‍ മൈക്ക് അനൗണ്‍സ്മെന്റിനും ചെയ്യാന്‍ അവസരം ലഭിക്കുകയുണ്ടായി. അന്ന് മടപ്പള്ളിയില്‍ ഇറങ്ങിയാണ് ഇന്ദിരാ ഗാന്ധി പുറമേരിയിലേക്ക് തിരിച്ചത്. പൊലീസ് ഉദ്യേഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ഇന്ദിരാഗാന്ധി പുറമേരിയിലെത്തുന്നതു വരെ ഓരോ വിവരങ്ങളും അപ്പ്്ഡേറ്റായി അനൗണ്‍സ്മെന്റ് ചെയ്യാനും അവസരം ലഭിച്ചു. ജനങ്ങളെ ശാന്താരാക്കാനാണ്. ഇതിലൂടെ പൊലീസ് ലക്ഷ്യമിട്ടത്.