ദുരന്തം പതിയിരിക്കും വഴികൾ-നാദാപുരം ന്യൂസ് പരമ്പര

By | Tuesday October 1st, 2019

SHARE NEWS

നാദാപുരം : കുറ്റ്യാടി- നാദാപുരം സംസ്ഥാന പാതയില്‍ കല്ലാച്ചിയിലെ സീബ്രാലൈനുകള്‍ മാഞ്ഞുകിടന്നിട്ട് മാസങ്ങളായി . അപകടങ്ങള്‍ പതിയിരിമ്പോള്‍ കണ്ണു തുറക്കാതെ പിഡബ്ല്യുഡി അധികൃതര്‍.

കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർ കഥയാകുകയാണ് ഇതിനിടെ കല്ലാച്ചി ടൗണിലെ സീബ്രാലൈൻ തീരെ കാണാത്ത അവസ്ഥയിലായിട്ട് മാസങ്ങള്‍ കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല . ഇവിടെ ഗതാഗതം നിയന്ത്രിക്കാന്‍ ചുതലപ്പെടുത്തിയ ഹോം ഗാര്‍ഡുകള്‍ നെഞ്ച്ച്ചിടിപ്പോടെയാണ് ഓരോ ദിവസവും ജോലി തള്ളിനീക്കുന്നത് .

സീബ്ര ലൈനുകള്‍ ഇല്ലാത്തതിനാല്‍ റോഡ് മുറിച്ചു കടക്കുന്ന യാത്ര ക്കാരും ആശങ്കയിൽ . വാഹന യാത്രക്കാര്‍ക്ക് സീബ്ര ലൈന്‍ ശ്രദ്ധയില്‍ പെടാത്തത് അപകടങ്ങള്‍ ഉണ്ടാവുന്നതിന് കാരണം

പേരിനൊരു വര സൂക്ഷിച്ചു നോക്കിയാല്‍ കാണാം അവിടെയും ഇവിടെയുമായി രണ്ടു മൂന്നു വരകള്‍. ഇതിന്റെ പേരോ സീബ്ര ലൈന്‍

തിരക്കേറിയ നാദാപുരം ബസ്‌സ്റ്റാൻഡിന് മുൻപിലെ സീബ്രാലൈനുകളടക്കം മാഞ്ഞതോടെ റോഡ് മറികടക്കാൻ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു.

നാദാപുരം ന്യൂസ്‌ നേരത്തെയും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു .

പ്രദാന ടൌണ്‍ ആയ നാദാപുരത്തിന്റെയും കല്ലാച്ചിയുടെയും സീബ്ര ലൈനുകളുടെ ദുരിതാവസ്ഥ ഇനിയും പി ഡബ്ലിയു ഡി അധികൃതരുടെ ശ്രദ്ധയില്‍പെട്ടില്ലെങ്കില്‍ വലിയൊരു അപകടങ്ങള്‍ക്ക് നാം സാക്ഷിയാകെണ്ടിവരുമെന്നു നാദാപുരം ട്രാഫിക് ഹോം ഗാര്‍ഡ് പുഷ്പ്പന്‍ പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്