Categories
Latest

ഇ.കെ. വിജയൻ മന്ത്രിയാവുമെന്ന് നാദാപുരത്തിന് പ്രതീക്ഷ

നാദാപുരം : ബിനോ വിശ്വത്തിന് ശേഷം നാദാപുരത്ത് നിന്ന് ഇ.കെ. വിജയൻ മന്ത്രിയാകണമെന്ന് നാദാപുരത്തിന് ആഗ്രഹം.

നാദാപുരത്തുനിന്ന് മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ട ഇ.കെ. വിജയൻ മന്ത്രിയാവുമെന്ന് തന്നെയാണ് ഈ നാടിൻ്റെ പ്രതീക്ഷ.

സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗമായ വിജയനെ തവണവ്യവസ്ഥയിൽ ഇളവുനൽകിയാണ് ഇക്കുറി മത്സരിപ്പിച്ചത്.

വിജയസാധ്യത പരിഗണിച്ചായിരുന്നു ഈ തീരുമാനം. മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേരും സി.പി.ഐ. സംസ്ഥാനനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

2016-ൽ 27 സീറ്റിൽ മത്സരിച്ച സി.പി.ഐ. സംസ്ഥാനത്താകെ ഇക്കുറി 25 ഇടത്താണ് മത്സരിച്ചത്. 17 പേർ വിജയിച്ചു.

കഴിഞ്ഞതവണ 19 പേരാണ് ജയിച്ചത്. നാലുമന്ത്രിസ്ഥാനവും ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളുമുൾപ്പെടെ ആറ് പദവികളാണ് സി.പി.ഐ.ക്ക്‌ ലഭിച്ചത്.

ഇക്കുറി ഇടതുമുന്നണിയിൽ കക്ഷികൾ കൂടിയതും പ്രാദേശിക പരിഗണനയുൾപ്പെടെയുള്ള ഘടകങ്ങളും പരിഗണിച്ചായിരിക്കും എത്ര മന്ത്രിമാരെന്ന തീരുമാനം.

മലബാറിൽനിന്ന് എത്ര മന്ത്രിമാരുണ്ടാകും, കഴിഞ്ഞതവണ മന്ത്രിമാരായവർക്ക് വീണ്ടും ഒരവസരം നൽകുമോ എന്നീ ഘടകങ്ങളെ ആശ്രയിച്ചാവും ഇ.കെ. വിജയന്റെ മന്ത്രിസ്ഥാനം.

1987-ലെ നായനാർ മന്ത്രിസഭയിൽ കെ. ചന്ദ്രശേഖരൻ, എ.സി. ഷണ്മുഖദാസ് എന്നിവരും 2006-ലെ വി.എസ്. മന്ത്രിസഭയിൽ ബിനോയ് വിശ്വം, എളമരം കരീം എന്നിവരും തുടക്കംമുതൽ മന്ത്രിമാരായിട്ടുണ്ട്.

1996-ലെ നായനാർ മന്ത്രിസഭയിൽ തുടക്കംമുതൽ എ.സി. ഷണ്മുഖദാസും 2000 മുതൽ സി.കെ. നാണുവും മന്ത്രിമാരായിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: E.K. Vijayan Nadapuram hopes that will become a minister

NEWS ROUND UP