എടച്ചേരി പഞ്ചായത്തിലെ 82 ലക്ഷം രൂപ ചെലവിൽ എട്ട് റോഡുകളുടെ പ്രവൃത്തി തുടങ്ങി

By | Tuesday September 15th, 2020

SHARE NEWS


നാദാപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച് എടച്ചേരി പഞ്ചായത്തില്‍ 82 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന എട്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഇ കെ.വിജയന്‍ എം.എല്‍.എ നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. പുന്നോളിമുക്ക്-കുളമുള്ളതില്‍ റോഡ് പ്രവൃത്തി ഉദ്ഘാടന വേളയില്‍ വൈസ് പ്രസിഡണ്ട്
ഷൈനി കെ ടി കെ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗംഗാധരന്‍ ഇ, രാധ തടത്തില്‍, ഷീമ വളളില്‍, രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ വത്സരാജ് മണലാട്ട്, ബാലന്‍ കക്കുറയില്‍, പ്രവീണ്‍ കോമത്ത്, ടി.പി.പുരുഷു, പി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്