നാദാപുരം : വളയം – ചെക്യാട് പഞ്ചായത്ത് അതിർത്തിയിലെ കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് രാജു (54) മരിച്ചു.
അല്പസമയം മുമ്പ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ റീന മക്കളായ ഷെഫിൻ, ഷാലീസ് എന്നിവരാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.
ഭാര്യയെയും മക്കളെയും ഭർത്താവ് തീക്കൊള്ളുത്തിയതെന്ന് നാട്ടുകാർ നൽകുന്ന സൂചന. പ്രവാസിയ കീറിയ പറമ്പത്ത് രാജു, കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു പേരെയും ബന്ധുക്കളുടെ ആവശ്യത്തെ തുടർന്ന് നേരത്തെ മൂത്ത മകൻ ഷെഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
പുലർച്ചെ രണ്ടരയോടെ വീട്ടിൽ നിന്ന് കൂട്ടകരച്ചിൽ കേട്ട നാട്ടുകാരാണ് ഓടിയെത്തിയത്. വീടിന്റെ ഒരു മുറി പൂർണമായും കത്തിനശിച്ചു. മൂത്ത മകൻ ഷെഫിൻ്റെ ജീവൻ രക്ഷിക്കാമെന്ന പ്രതീഷയിലാണ് ഡോക്ടർമാർ.
മറ്റ് മൂന്ന് പേരുടെയും നില അതീവ ഗുരുതരമാണ്. 80 % ത്തിലധികം പൊള്ളലേറ്റ തായി ആശുപത്രി അധികൃതർ പറഞ്ഞു. ഭാര്യയും മക്കളും കിടക്കുന്ന മുറിയിൽ തീ കൊളുത്തി രാജു ആത്മഹത്യായ്ക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.