ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം 16 ന്

By | Monday January 13th, 2020

SHARE NEWS
കോഴിക്കോട് : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന     അയ്യങ്കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിലേക്ക് പ്രവേശനത്തിനായി കായികക്ഷമത പരിശോധന ജനുവരി 16 ന് 9.30 മുതല്‍ കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടത്തും.
നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം.
അഞ്ചാം ക്ലാസിലേക്ക് ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, ഏഴ്, 11 എന്നീ ക്ലാസിലേക്ക് സബ്ജില്ല/ജില്ല/ സംസ്ഥാനതല മത്സരങ്ങളില്‍  വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും, ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒന്‍പത് ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ജില്ല/സംസ്ഥാന തല മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലും പ്രവേശനം നല്‍കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്