മാഹിയിലെ ജനങ്ങള്‍ ആശങ്കയില്‍ ; മദ്രാസ്‌ ഹൈക്കോടതി വിധി ഇവര്‍ക്ക് ആശ്വാസം നല്‍കുമോ?

By | Thursday June 1st, 2017

SHARE NEWS

മാഹി: മാഹിയിലെ ജനങ്ങള്‍ ഇപ്പോള്‍ ആശങ്കയിലാണ്.  ദിനവും രാത്രി എന്നോ പകലെന്നോ ഇല്ലാതെ മദ്യവും മദ്യപാനികളെയും  കണ്ട മാഹിയിലെ കുട്ടികള്‍ മുതല്‍ അമ്മമാര്‍ വരെയുള്ളവര്‍ക്ക് സന്തോഷം നല്‍കിയതായിരുന്നു സുപ്രീം കോടതി വിധി. ദേശീയ പാതയോരത്തെ മദ്യ ശാലകള്‍ പൂട്ടണം എന്ന് വിധി വന്നപ്പോള്‍ മാഹിയിലെ പകുതിയിലധികം മദ്യശാലകളും പൂട്ടി. ഇത് മാഹിയിലെ ജനങ്ങള്‍ സന്തോഷത്തോടെ അംഗീകരിച്ചു.

എന്നാൽ മാഹിയിലെ ജങ്ങള്‍ക്ക് അസ്വസ്ഥത നല്‍കുന്ന  ഉത്തരവാണ് കഴിഞ്ഞ ദിവസം ഹൈവേ അതോറിറ്റി പുറപ്പെടുവിച്ചത്. കണ്ണൂർ-കുറ്റിപ്പുറം പാതയോരത്തിന്റെ ദേശീയ പാത പദവി എടുത്തു കളഞ്ഞതോടെ  ബാറുകൾ തുറക്കാനുള്ള അനുമതി ഹൈക്കോടതി നൽകയും ചെയ്തു. ദേശീയ പാതയോരങ്ങളിൽ മദ്യശാലകൾ വേണ്ടെന്ന സുപ്രീംകോടതി വിധി രാജ്യത്താകമാനം ബാധകമാണെങ്കിലും ഏറ്റവും കൂടുതൽ ആശ്വാസം പകർന്നത് മാഹി ജനതയ്ക്ക് തന്നെയായിരുന്നു.

മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കണമെന്ന  ആവശ്യവുമായി മാഹി പ്രൊഹിബിഷൻ കൗൺസിൽ പ്രസിഡന്റ് ടിവി ഗംഗാധരനും , മാധവക്കുറുപ്പുമാണ്  ആദ്യമായി കോടതിയില്‍ എത്തിയത്. തുടർന്ന് ദേശീയ പാതയിൽ നിന്ന് നീക്കം ചെയ്യേണ്ടിവരുന്ന മദ്യശാലകളുടെ ലിസ്റ്റ് തയ്യാറാക്കികൊടുക്കാൻ ഹൈക്കോടതി 2014 ഡിസംബർ 15ന് സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിനെതിരെ പുതുച്ചേരി സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഈ അപ്പീൽ സുപ്രീംകോടതി തള്ളിയതോടെ വന്ന വിധിയാണ് രാജ്യത്താകമാനം ബാധകമായത്. പക്ഷെ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തോടെ ഈ വിധിയെ തകിടം മറിക്കുകയാണ് ചെയ്തത്. എങ്കിലും ചെന്നൈ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വന്നാൽ മാത്രമേ മാഹിയിൽ അടച്ച മദ്യഷാപ്പുകൾ തുറക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇങ്ങനെയൊരു വിധി സമ്പാദിക്കാൻ ഇനി എളുപ്പത്തിൽ കഴിയും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്