ഇന്നത്തെ നോമ്പ് തുറ സ്പെഷ്യല്‍ ജ്യൂസ് കളക്ഷന്‍

By | Tuesday May 21st, 2019

SHARE NEWS

നാദാപുരം : കടുത്ത വേനലില്‍ ദാഹമാകറ്റാന്‍ വെള്ളം അത്യാവശ്യമാണ് . ഇത്തവണ നോമ്പ്‌ നല്ല വേനൽ കാലത്ത്‌ ആണ്‌. വൈകിട്ട്‌ ആവുമ്പോഴേക്കും ദാഹിച്ച്‌ വലഞ്ഞിട്ടുണ്ടാകും. എന്തൊക്കെ വീട്ടിൽ വിഭവം ഉണ്ടാക്കിയാലും മിക്കവർക്കും ജ്യൂസ്‌ മതി. ഇന്ന് നമുക്ക്‌ കുറച്ച്‌ ജ്യൂസുകൾ തയ്യാറാക്കുന്ന വിധം ഒന്ന് നോക്കാം

Loading...

1- പച്ച മാങ്ങാ ജ്യൂസ്‌

ചേരുവകള്‍

പച്ച മാങ്ങാ (ചെറിയ കഷ്ണങ്ങള്‍ ) ഒന്നര കപ്പ്‌

പഞ്ചസാര = കാല്‍ കപ്പ്‌ ( മധുരത്തിന് അനുസരിച്ച് ആഡ് ചെയ്യാം മധുരം )

ഉപ്പ് = കാല്‍ ടിസ്പൂണ്‍

വെള്ളം(തണുത്ത വെള്ളം ) = രണ്ട് കപ്പ്‌

ഉണ്ടാക്കുന്ന വിധം

ഇവ എല്ലാം കൂടി മിക്സിയില്‍ അടിച്ചിടുക്കുക .എന്നിട്ട് ഒരു അരിപ്പ കൊണ്ട് അരിച്ചിടുത്തു സെര്‍വ് ചെയ്യാം ഇതോടെ ജ്യൂസ് റെഡി

2- കുക്കുംബര്‍ ജ്യൂസ്

ചേരുവകള്‍

കുക്കുംബര്‍(തൊലി കളഞ്ഞത് ) – രണ്ട് എണ്ണം

പഞ്ചസാര – മധുരത്തിന് അനുസരിച്ച് ആഡ് ചെയ്യാം

ജിന്‍ജര്‍ – ചെറിയ ഒരു കഷണം

നാരങ്ങ(തൊലി കളഞ്ഞത് ) – ഒന്നിന്‍റെ പകുതി

തണുത്ത വെള്ളം – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഈ ചേരുവകള്‍ എല്ലാം ഒരു മിക്സിയില്‍ നന്നായി അടിച്ചിടുക്കുക .എന്നിട്ട് അരിച്ചിടുത്തു സെര്‍വ് ചെയ്യാം ഇതോടെ ജ്യൂസ് റെഡി

3- അനാര്‍ ജ്യൂസ്

ചേരുവകള്‍

അനാര്‍ = ഒരു കപ്പ്

ഷുഗർ = മധുരത്തിന് അനുസരിച്ച് ആഡ് ചെയ്യാ o

ഐസ് വാട്ടര്‍ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഈ ചേരുവകള്‍ എല്ലാം ഒരു മിക്സിയില്‍ നന്നായി അടിച്ചിടുക്കുക .എന്നിട്ട് അരിച്ചിടുത്തു സെര്‍വ് ചെയ്യാം ഇതോടെ ജ്യൂസ് റെഡി

4- തണ്ണി മത്തന്‍ ജ്യൂസ്‌

ചേരുവകള്‍

തണ്ണി മത്തന്‍ – ഒരു കപ്പ്‌

ഷുഗർ -ആവശ്യത്തിന്

ഐസ് വാട്ടര്‍ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഈ ചേരുവകള്‍ എല്ലാം ഒരു മിക്സിയില്‍ നന്നായി അടിച്ചിടുക്കുക .എന്നിട്ട് അരിച്ചിടുത്തു സെര്‍വ് ചെയ്യാം ഇതോടെ ജ്യൂസ് റെഡി

5- കാരറ്റ് ജ്യൂസ്

ചേരുവകള്‍

കാരറ്റ് – ഒരു കപ്പ്‌_

ഷുഗർ -ആവശ്യത്തിന്

ഐസ് വാട്ടര്‍ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഈ ചേരുവകള്‍ എല്ലാം ഒരു മിക്സിയില്‍ നന്നായി അടിച്ചിടുക്കുക .എന്നിട്ട് അരിച്ചിടുത്തു സെര്‍വ് ചെയ്യാം ഇതോടെ ജ്യൂസ് റെഡി

6- ഇളനീര്‍ ജ്യൂസ്

ചേരുവകള്‍

ഇളനീര്‍ കാംബ് – ഒരു കപ്പ്‌

ഷുഗർ -ആവശ്യത്തിന്

ഐസ് വാട്ടര്‍ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഈ ചേരുവകള്‍ എല്ലാം ഒരു മിക്സിയില്‍ നന്നായി അടിച്ചിടുക്കുക .എന്നിട്ട് അരിച്ചിടുത്തു സെര്‍വ് ചെയ്യാം ഇതോടെ ജ്യൂസ് റെഡി

7- ചാമ്പക്ക ജ്യൂസ്

ചേരുവകള്‍

ചാമ്പക്ക -ഒരു കപ്പ്‌

ഷുഗർ -ആവശ്യത്തിന്

ഐസ് വാട്ടര്‍ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഈ ചേരുവകള്‍ എല്ലാം ഒരു മിക്സിയില്‍ നന്നായി അടിച്ചിടുക്കുക .എന്നിട്ട് അരിച്ചിടുത്തു സെര്‍വ് ചെയ്യാം ഇതോടെ ജ്യൂസ് റെഡി

8- കുലുക്കി സര്‍ബത്ത്

ചേരുവകള്‍

നാരങ്ങ – 1 എണ്ണം

പഞ്ചസാര സിറപ്പ് – 2 ടിസ്പൂണ്‍

പച്ച മുളക് – 1 എണ്ണം

ഇഞ്ചി നീര്‍ – അര ടിസ്പൂണ്‍

കശ കശ – അര ടിസ്പൂണ്‍

സോഡാ – 1 ഗ്ലാസ്‌

ഐസ് പൊടിച്ചത് – 1 കപ്പ്‌

തയ്യാറാക്കുന്ന വിധം

ഒരു ജാറില്‍ പഞ്ചസാര സിറപ്പ് ,സോഡാ എന്നിവ ഒഴിക്കുക .
നാരങ്ങ മുറിച്ച് ചെറുതായി പിഴിഞ്ഞ് അതിലിട്ട് ഇഞ്ചി നീര്‍ , കശ കശ ,ഐസ് പൊടിച്ചത് എന്നിവയും ചേര്‍ത്ത് നന്നായി കുലുക്കുക.
20 സെക്കന്റ്‌ ഓളം കുലുക്കിയ ശേഷം ഒരു ഗ്ലാസില്‍ ഒഴിച്ച് കുടിക്കാം.
ഇതോടെ കുലുക്കി സര്‍ബത്ത് റെഡി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്