Categories
Latest

ഓർമ്മയായത് കോൺഗ്രസ് കാരണവർ

നാദാപുരം : കോൺഗ്രസ് പ്രസ്ഥാനത്തെ ജീവിതാവസാനം വരെ നെഞ്ചേറ്റിയ തലമുതിർന്ന കാരണവരെയാണ് ആലിഹസ്സൻ ഹാജിയുടെ വേർപാടോടെ നഷ്ടമായത്.

കുറുവന്തേരിയിലെ
പൗര പ്രമുഖനും കോൺഗ്രസ്
നേതാവുമായ എഴുപത്തിയെട്ടുകാരനായ പുന്നോറത്ത് ആലി ഹസ്സൻ ഹാജി ഇന്ന് ഉച്ചയോടെയാണ് വിട വാങ്ങിയത്.

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും ചെക്ക്യാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റുമായിരുന്നു.

കർഷക കോൺഗ്രസ്സ് ബ്ലോക്ക് സെകട്ടറി, കുറുവന്തേരി കല്ലിക്കണ്ടിപ്പള്ളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട്, കേരള മുസ്ലിം ജമാ-അത്ത് കുറുവന്തേരി മേഖലാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: It is the Congress who are remembered

NEWS ROUND UP