‘ജയരാജൻ ജയിക്കണം ജയിപ്പിക്കണം, ഇത് ജനങ്ങളുടെ ആവശ്യമാണ‌്’. കുളമുള്ളതിൽ കനിയൻ

By | Friday April 12th, 2019

SHARE NEWS
നാദാപുരം  ; “തൊഴിലാളി വർഗ താൽപ്പര്യം സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷ പ്രതിനിധികളുടെ എണ്ണം വർധിക്കണം. നാടിന്റെയും നാട്ടാരുടെയും പുരോഗമനത്തിന് വടകരയിൽ നിന്ന‌് ജയരാജൻ ജയിക്കണം ജയിപ്പിക്കണം, ഇത് ജനങ്ങളുടെ ആവശ്യമാണ‌്’. നൂറുവയസ‌് പിന്നിട്ട മണിമല തോട്ടംതൊഴിലാളി സമര നായകൻ കുളമുള്ളതിൽ കനിയൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
     നൂറാം വയസിലും പാർടി അംഗത്വം നെഞ്ചോടുചേർത്ത‌് ജീവിക്കുന്ന സഖാവ‌് കനിയൻ പാർടിയിലെ പുതുതലമുറയുടെ ആവേശവും മാർഗദർശിയുമാണ‌്. വർഗീയ ശക്തികളുടെ വാൾ തുമ്പിൽ നിന്ന‌് ജീവൻ പിടിച്ചുവാങ്ങിയ പി ജയരാജൻ മണിമലയിൽ എത്തുന്നതറിഞ്ഞ‌് പ്രായത്തിന്റെ അവശതകൾ മറന്നാണ‌് കനിയൻ സ്വീകരണണകേന്ദ്രത്തിൽ എത്തിയത‌്.
തോട്ടം തൊഴിലാളികളുടെ ജോലി സ്ഥിരതക്കും സംഘടനാ സ്വാതന്ത്ര്യത്തിനും വേണ്ടി 1965ൽ നടന്ന മണിമല എസ്റ്റേറ്റ് സമരനായകനും മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ച നേതാവുമാണ‌് സിപിഐ എം മണിമല ബ്രാഞ്ച് അംഗമായ കനിയൻ

 

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്