പ്രേം നസീര്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷം ; ആട്ടക്കലാശത്തിന്റെ ഓര്‍മ്മകളുമായി കല്ലാച്ചിക്കാര്‍

By | Wednesday January 16th, 2019

SHARE NEWS

നാദാപുരം : പ്രേം നസീര്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷം. നിത്യ ഹരിത നായകന്‍ പ്രേം നസീറിന്റെ പേര് കേള്‍ക്കുമ്പോള്‍ നാദാപുരത്തുകാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കല്ലാച്ചിയിലെ സുന്ദര്‍ ടാക്കീസും നസീര്‍ നായകനായി അഭിയനിച്ച ആട്ടക്കലാശം എന്ന സിനിമയും. കല്ലാച്ചി സുന്ദറും ഇല്ലതായിട്ട് വര്‍ഷങ്ങളായി.

വെറുമൊരു സിനിമാ പ്രദര്‍ശന ശാല എന്നതില്‍ ഉപരി നാടിന്റെ സാംസ്‌കാരിക കേന്ദ്രം തന്നെയായിരുന്നു കല്ലാച്ചി സുന്ദര്‍. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലായിരുന്നു നാദാപുരവും കല്ലാച്ചിയുമൊക്കെ പുറംലോകം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതെങ്കിലും സിനിമാ ലോകത്ത് നാദാപുരം സ്വന്തം അടയാളങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍ പ്രേം നസീറിന് കല്ലാച്ചി സുന്ദറില്‍ നല്‍കിയ സ്വീകരണത്തെക്കുറിച്ച് ഇന്നാട്ടുക്കാര്‍ക്ക് പറയുവാനേറെയുണ്ട്. ആനവട്ടവും വെണ്‍ചാമരവുമായി ആനപ്പുറത്തേറ്റിയാണ് പ്രേം നസീറിനെ സ്വീകരിച്ചത്. ടാക്കീസ് പരിസരത്ത് സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ പ്രേംനസീര്‍ ആരാധാകരില്‍ ആരവങ്ങളുയര്‍ത്തി.


നാടിന് ആഘോഷം …………….
സലീം ചേര്‍ത്തല തിരക്കഥ എഴുതി പ്രേം നസീര്‍ നായകനായി അഭിയനയിച്ച ആട്ടക്കലാശം സിനിമയുടെ പ്രദര്‍ശന വിജയം ആഘോഷിക്കാന്‍ വേണ്ടിയാണ് പ്രേം നസീര്‍ അന്ന് കല്ലാച്ചിയിലേക്കെത്തിയത്. എ കഌസ് തീയേറ്ററുകളില്‍ പരാജയപ്പെട്ട സിനിമ ഉള്‍നാടന്‍ ഗ്രാമത്തിലെ സി കഌസ് ടാക്കീസില്‍ വന്‍ പ്രദര്‍ശന വിജയം നേടുകയായിരുന്നു. പ്രദര്‍ശനത്തിന്റെ 50 ാം ദിവസമാണ് കല്ലാച്ചി സുന്ദര്‍ ടാക്കീസ് പരിസരത്ത് നസീറിന് സ്വീകരണം നല്‍കുന്നത്. ഉള്‍നാടന്‍ ഗ്രാമമായ കല്ലാച്ചിയില്‍ ഒരു സിനിമാ താരത്തെ നേരിട്ട് കാണാന്‍ കഴിയുന്നത് നാട്ടുകാര്‍ക്ക് ആവേശമായിരുന്നുവെന്ന് പ്രേംനസീര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയിരുന്ന രാധാകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചലച്ചിത്ര പ്രേമികള്‍ കല്ലാച്ചിയിലേക്ക് ഒഴുകി. സിനിമാ ലോകത്ത് 80 കളില്‍ ഒരു ഉള്‍നാടന്‍ ഗ്രാമം ചലച്ചിത്ര ലോകത്ത് പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

പഴയ ഓര്‍മ്മകളുമായി

കല്ലാച്ചി സുന്ദര്‍ ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഴയ ഓര്‍മ്മകളുമായി തീയേറ്റര്‍ ഉടമ എംഎ ശ്രീനിവാസന്‍… ‘ അച്ഛനുള്ള കാലത്താണ് നസീര്‍ കല്ലാച്ചിയിലെത്തുന്നത്. 50 ദിവസത്തെ പ്രദര്‍ശന വിജയം നേടിയതിന് ജൂബിലി ട്രോഫി അച്ഛന്‍ (എം.എ സുബ്രഹ്മണ്യന്‍) നസീറില്‍ നിന്ന് ഏറ്റുവാങ്ങി. സിനിമാ നിര്‍മ്മാണ വിതരണ മേഖലയില്‍ അച്ഛന് വര്‍ഷങ്ങളു?ടെ പരിചയമുണ്ട്. അച്ഛന് നസീറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പ്രേം നസീറിന് നല്‍കിയ സ്വീകരണ ചടങ്ങില്‍ ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നായി ചലച്ചിത്ര പ്രേമികള്‍ കല്ലാച്ചിയിലേക്ക് ഒഴുകിയെത്തി. പ്രദര്‍ശനത്തിന്റെ 25 ാം ദിവസം നടന്‍ കുഞ്ചന്‍. നടി ചിത്ര തുടങ്ങിയവര്‍ ടാക്കീസിലേക്ക് എത്തിയിരുന്നു.

അന്ന് മുതല്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി സിനിമാ പ്രേമികളുടെ ഒഴുക്കായിരുന്നു കല്ലാച്ചി സുന്ദറിലേക്ക്. സിനിമാ ചരിത്രത്തില്‍ ഇടം നേടാനുള്ള നാട്ടുകാരുടെ ആവേശത്തിലൂടെ കല്ലാച്ചി സുന്ദര്‍ ചരിത്രം സൃഷ്ട്ടിക്കുകയായിരുന്നു. പരാജയപ്പെട്ടെന്ന് സിനിമാ ലോകം വിലയിരുത്തിയ ആട്ടക്കലാശത്തെ വിജയത്തിലേക്കെത്തിക്കാന്‍ കല്ലാച്ചി സുന്ദര്‍ ടാക്കീസ് നിര്‍ണായക പങ്ക് വഹിച്ചതായി നിര്‍മ്മാതാവ് ജോയി തോമസ് തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയരുന്നു. നസീറിന്റെ സന്ദര്‍ശനത്തിന് ശേഷം 14 ദിവസം വീണ്ടും പ്രദര്‍ശനം തുടര്‍ന്നു. സംവിധായകന്‍ ജോഷി, ശശികുമാര്‍, നടന്‍ കൊച്ചിന്‍ ഹനീഫ തുടങ്ങിയവരും അന്ന് നസീറിനോടൊപ്പം കല്ലാച്ചിയിലെത്തിയിരുന്നു.

കാലം സാക്ഷി ………..

സ്വീകരണമൊരുക്കിയ വഴികള്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെയൊരു കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി ഒരുക്കങ്ങള്‍ നടക്കുകയാണ്. ഒരു കാലഘട്ടത്തിന്റെ വര്‍ത്തമനം ഇവിടെയായിരുന്നു. ഇവിടെയായിരുന്നു കല്ലാച്ചി സുന്ദര്‍ തീയേറ്റര്‍. സുന്ദര്‍ തീയേറ്റര്‍ ഇല്ലാതായിട്ട് 7 വര്‍ഷങ്ങള്‍ കഴിഞ്ഞു. സുന്ദര്‍ തീയേറ്ററില്‍ നിന്ന് സിനിമയും കണ്ട് വീട്ടിലേക്ക് മടങ്ങുന്നത് ഒരോ കല്ലാച്ചിക്കാരെന്റെയും പതിവ് ശീലങ്ങളില്‍ ഒന്നായിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് തീയേറ്റുകള്‍ അപത്യക്ഷാമാകുന്ന കാലഘട്ടത്തിലും കല്ലാച്ചി സുന്ദര്‍ പിടിച്ചു നിന്നു. സിനിമാ ചരിത്രത്തില്‍ ഇടം നേടിയ കല്ലാച്ചി സുന്ദര്‍ നാട്ടുകാരുടെ ഓര്‍മ്മയില്‍ ഒതുങ്ങി. സാറ്റ് ലൈറ്റ് സംപ്രേക്ഷണത്തോടെയുള്ള തീയേറ്ററായി കല്ലാച്ചി സുന്ദര്‍ ഉയര്‍ത്തപ്പെട്ടെങ്കിലും 2010 ഓടെ പ്രദര്‍ശനം അവസാനിക്കുകയായിരുന്നു. ഇവിടെയുള്ള സിനിമാ പ്രേമികള്‍ ഇപ്പോഴും ആടിമിര്‍ത്ത ആട്ടക്കലാശത്തിന്റെ ആരവത്തിനായി കൊതിക്കുന്നു. കല്ലാച്ചി കേന്ദ്രമായി സിനിമാ പ്രദര്‍ശനശാല വേണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്