വിവാഹദിനത്തില്‍ കാരുണ്യ മാതൃക തീര്‍ത്ത് കണ്ണോത്ത് അലി ; നൂറ് വൃക്കരോഗികള്‍ക്ക് ഡയാലിസിസിനുള്ള തുക കൈമാറി

By | Monday January 20th, 2020

SHARE NEWS


വാണിമേല്‍: സാമൂഹ്യ പ്രവര്‍ത്തനകനും വ്യാപാരിയുമായ നരിപ്പറ്റയിലെ കണ്ണോത്ത് അലി-ഷമീമ ദമ്പതികളുടെ മക്കളായ ജസീം അലി, അസീം അലി എന്നിവരുടെ നിക്കാഹ് ദിനത്തില്‍ ഡയാലിസിസ് സെന്ററിലെ നൂറ് വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള തുക നല്‍കി മാതൃകയായി. തുക സ്റ്റേജില്‍ വച്ച് ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ എം.പി.അബ്ദുള്ള ഹാജിക്ക് കൈമാറി. കണ്‍വീനര്‍ സൂപ്പി നരിക്കാട്ടേരി, ട്രഷറര്‍ അഹമ്മദ്് പുന്നക്കല്‍, മുസ്ലിം ലീഗ ജില്ല വൈസ് പ്രസിഡണ്ട് പി.ശാദുലി, സംസ്ഥാന വൈസ് സമിതി അംഗം സി.വി.എം. വാണിമേല്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സി.കെ.സുബൈര്‍, മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എന്‍.കെ.മൂസ, സെക്രട്ടറി എം.പി.ജാഫര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്