ടൂറിസം രംഗത്തും കേരളം നമ്പര്‍ വണ്‍ ; എത്തിച്ചേര്‍ന്നത് 1.67 കോടി സഞ്ചാരികള്‍

By | Tuesday December 24th, 2019

SHARE NEWS
 

തിരുവനന്തപുരം: രാജ്യത്തെ വിനോദ സഞ്ചാര രംഗത്ത് ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് പഠന റിപ്പോര്‍ട്ട്. സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്‌സിന്റെ പഠനത്തിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. പരിസ്ഥിതി, ശുചിത്വം തുടങ്ങിയ മേഖലയിലടക്കം കേരളത്തിന്റെ പ്രകടനം മികച്ചതാണെന്ന് പഠനത്തില്‍ വിലയിരുത്തി.

ആകെ 12 വികസന സൂചികകള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യാ ടുഡെയാണ് പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പഠനത്തില്‍ കേരളത്തിന് മൂന്നാം
സ്ഥാനമാണ് ലഭിച്ചത്.നിപ്പയും പ്രളയവും സംസ്ഥാനത്തെ ദുരിതത്തിലാക്കിയ 2018 ല്‍ വിദേശത്ത് നിന്ന് 10.9 ലക്ഷം വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്തിയിരുന്നു. ആഭ്യന്തര വിനോദ സഞ്ചാരികളടക്കം 1.67 കോടി പേരാണ് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.

2017 നെ അപേക്ഷിച്ച് ഒന്‍പത് ലക്ഷം പേരുടെ വര്‍ധനവാണ് ഉണ്ടായത്. 1.58 കോടി പേരായിരുന്നു 2017 ല്‍ കേരളത്തിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തിലും കാര്യമായ വര്‍ധനവുണ്ടായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2874 കോടി രൂപയാണ് വര്‍ധിച്ചത്. ആകെ 36528 കോടിയായിരുന്നു വിനോദ സഞ്ചാരത്തില്‍ നിന്നും 201819 ല്‍ കേരളത്തിന് ലഭിച്ചത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്