Categories
എടച്ചേരി

കെ.എസ്‌. ബിമൽ സ്മാരക കാവ്യപുരസ്കാരം ഇ. സന്ധ്യ ഏറ്റുവാങ്ങി

നാദാപുരം: എടച്ചേരി വിജയ കലാവേദി ആൻഡ്‌ ഗ്രന്ഥാലയം ഏർപ്പെടുത്തിയ കെ.എസ്‌. ബിമൽ സ്മാരക കാവ്യപുരസ്കാരം കവയിത്രി ഇ. സന്ധ്യയ്ക്ക് എടച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എൻ. പത്മിനി സമ്മാനിച്ചു. പതിനായിരംരൂപയും ഫലകവുമാണ് അവാർഡ്.

കെ. ഹരീന്ദ്രൻ അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ കുഞ്ഞിക്കണ്ണൻ വാണിമേൽ, അവാർഡ് ജേതാവ് ഇ. സന്ധ്യ, കെ.കെ. കുഞ്ഞിരാമൻ, കവി രാധാകൃഷ്ണൻ എടച്ചേരി, കെ.ടി.കെ. പ്രേമചന്ദ്രൻ, എ.കെ. സുരേഷ് എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: KS Bimal Memorial Poetry Award Sandhya took over

NEWS ROUND UP