Categories
Latest

വളയത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു 

നാദാപുരം : തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലേക്കുള്ള ഗ്രാമപഞ്ചായത്ത്‌ വാര്‍ഡില്‍ മത്സരിക്കുന്ന എല്‍ ഡി എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും വളയത്ത് പത്രിക സമര്‍പ്പിച്ചു.

സി പി ഐ എം ഏരിയ കമ്മറ്റി അംഗം കെ പി പ്രതീഷിന്റെ നേതൃത്വത്തിലാണ് എല്‍ ഡി എഫ് സാരഥികള്‍ ജനവിധി തേടുന്നത്.

പത്രിക സമര്‍പ്പണ സമയത്ത് ഏരിയ കമ്മറ്റി അംഗം എന്‍ പി കണ്ണന്‍ മാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി എം ദിവാകരന്‍ കെ എന്‍ ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

എൽ.ഡി.എഫ് വളയത്ത് സ്ഥാനാത്ഥി പട്ടിക നേരഞ്ഞെപൂർത്തിയായിരുന്നു.

സി.പി.ഐക്ക് കഴിഞ്ഞ തവണ യു.ഡി.എഫിൽ നിന്നും സി.പി.എം പിടിച്ചെടുത്ത മണിയാല 13 വാർഡ് ആണ് ഇത്തവണ നൽകിയത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.ഐ മത്സര രംഗത്തുണ്ടായിരുന്നില്ല. യു.ഡി.എഫ് സ്ഥാനാത്ഥി പട്ടികയും അന്ത്യഘട്ടത്തിലാണ്.

ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ 13 സീറ്റിൽ സി.പി.എം ആണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് മത്സരിക്കുന്ന വാർഡ് സ്ഥാനാത്ഥികൾ.

1 വണ്ണാർകണ്ടി ഷിജിന പി
2 വരയാൽ കെ വിനോദൻ
3 കല്ലുനിര സി എച്ച് റീജ
4 പുഞ്ച വി കെ രവി
5 ചുഴലി കെ കെ വിജേഷ്
6 നീലാണ്ട് കെ പി പ്രദീഷ്
7 ചാലിയാട്ട് പൊയിൽ എം സുമതി
8 നിരവ് എംദേവി
9 കുറ്റിക്കാട് എം കെ അശോകൻ മാസ്റ്റർ
10 തീക്കുനി യു കെ വത്സൻ
II ഓണപ്പറമ്പ് ഒ പി സുമിത്ര
12 ചെറുമോത്ത് കെ കെ റീജ
14 ചെക്കോറ്റ നിഷ പി ടി എല്ലാം സി പി ഐ എം
13 മണിയാല വിപി ശശിധരൻ മാസ്റ്റർ സി പി ഐ

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: LDF candidates filed nomination papers in Valayam

NEWS ROUND UP