വിലങ്ങാട്‌ ഉരുൾ പൊട്ടലിൽ മരണപ്പെട്ട ലിസിയുടെ മകൾക്കിനി പഠനം തുടരാം യൂത്ത്‌ ലീഗ്‌ നരിപ്പറ്റ പഞ്ചായത്തിന്റെ കൈത്താങ്ങില്‍

By | Friday September 13th, 2019

SHARE NEWS

നാദാപുരം: വിലങ്ങാട്‌ ഉരുൾ പൊട്ടലിൽ മരണപ്പെട്ട ലിസിയുടെ മകൾക്കിനി പഠനം തുടരാം യൂത്ത്‌ ലീഗ്‌ നരിപ്പറ്റ പഞ്ചായത്തിന്റെ കൈത്താങ്ങില്‍. വിലങ്ങാട്ടെ   മാപ്പിളയിൽ ലിസിയുടെ മകൾക്കാണ്   യൂത്ത്‌ ലീഗ്‌ നരിപ്പറ്റ പഞ്ചായത്ത്‌വിദ്യാഭ്യാസത്തിനുള്ള  സഹായ വാഗ്ദാനവുമായി എത്തിയത്.

ഉരുൾപൊട്ടലിൽ ഇവരുടെ വീട് പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു.
അപകടത്തിൽ നിന്ന് പരുക്കുകളോടെ തലനാറിയക്കാണ് ലിസിയുടെ ഭർത്താവ് ദാസ് രക്ഷപ്പെട്ടത്.

സ്ഥലവും കിടപ്പാടവും പൂർണ്ണമായി നഷ്ടപ്പെടുകയും ദാസിന്‌ ജോലിക്ക്‌ പോവാൻ കഴിയാത്ത സാഹചര്യവും മനസ്സിലാക്കിയ യൂത്ത്‌ ലീഗ്‌ പഞ്ചായത്ത്‌ കമ്മറ്റിയാണ്‌ മകളുടെ വിദ്ധ്യാഭ്യാസ ചിലവ്‌ ഏറ്റെടുക്കാൻ തീരുമാനിച്ചത്‌.


പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ ഫണ്ട് കൈമാറി. സി.കെ സുബൈർ, പി.ശാദുലി, അഹമ്മദ് പുന്നക്കൽ, സി.വി.എം വാണിമേൽ, എം.പി ജാഫർ മാസ്റ്റർ, ടി.എം.വി ഹമീദ്, ടി വി ഖമറുദ്ധീൻ, വി പി റഫീഖ്‌, റഈസ്‌ മാസ്റ്റർ, കെ എം സമീർ, അൻസാർ ഓറിയോണ്, സഹദ് പാലോൽ, ഹിദാഷ്, മുഹമ്മദ് പുതിയെടുത്ത് തുടങ്ങിയവർ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്