ഒന്നായി കൈകോര്‍ത്തു; ദുരിത ബാധിത വിദ്യാർത്ഥികൾക്ക് സഹായവുമായി മലബാർ ആർട്സ് ആന്റ് സയൻസ്

By | Thursday August 29th, 2019

SHARE NEWS

ചെക്യാട്:മലബാർ ആർട്സ് ആന്റ് സയൻസ് കോളജ് ഫോർ വിമൻ വിദ്യാർത്ഥിനികൾ പ്രളയ ദുരിതത്തിനിരയായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകി .വളയം എസ്.ഐ ബിജു ആർ.സി ചടങ്ങ് ഉദ്ഘാടനം ചെയ്തു .വളയം എസ്.ഐ ബിജു ആർ.സിയുടെ കയ്യിൽ നിന്നും ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകര പ്രസിഡണ്ട് വത്സരാജ് മണലാട്ട് പoനോപകരണങ്ങൾ ഏറ്റുവാങ്ങി രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ സന്ദേശം നൽകി .

കോളജ് പ്രിൻസിപ്പൽ ഷൈന ഷമീർ അധ്യക്ഷത വഹിച്ചു.കൊമേഴ്സ് വിഭാഗം അസി.പ്രൊഫസറും ബി.ഡി.കെ കലാ വിഭാഗം കോഡിനേറ്റർ കൂടിയായ നിധിൻ മുരളി സ്വാഗതമാശംസിച്ചു. വൈസ് പ്രിൻസിപ്പൽ അരവിന്ദാക്ഷൻ പി.പി, ചന്ദ്രിക ഇ.വി, ബി.ഡി.കെ കോഡിനേറ്റർ ഹസ്സൻ തോടന്നൂർ ,ക്ലബ് മെമ്പർ അനുവർണ ,ചെയർ പേഴ്സൺ നൗറീൻ എൻ.കെ എന്നിവർ ആശംസകളർപ്പിച്ചു.

കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി അജിന കെ. നന്ദി പറഞ്ഞു. പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകരയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന പുസ്തക കിറ്റിലേക്കാണ് മലബാർ കോളജ് വിദ്യാർത്ഥിനികൾ സാധനങ്ങൾ കൈ മാറിയത് .

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്