മയ്യഴി പുഴയെ സംരക്ഷിക്കാന്‍ പദ്ധതികളില്ല ; ഉള്ള ശുദ്ധജലത്തിലും ഉപ്പ് വെള്ളം കയറുന്നു

By | Thursday May 30th, 2019

SHARE NEWS

നാദാപുരം :നാട് കടുത്ത വരൾച്ച നേരിടുമ്പോൾമയ്യഴി പുഴയെ സംരക്ഷിക്കാന്‍ പദ്ധതികളില്ല , ഉള്ള ശുദ്ധജലത്തിലും ഉപ്പ് വെള്ളം കയറുന്നു. വിലങ്ങാട് മലയോരത്ത് നിന്ന് ഉത്ഭവിച്ച് , മാഹി അഴിമുഖത്തേക്ക് ഒഴുകുന്ന മയ്യഴി പുഴ. നാട് കടുത്ത വരൾച്ച നേരിടുമ്പോൾ ഉള്ള ശുദ്ധജലവും ഉപ്പ് വെള്ളം കയറി ഉപയോഗിക്കാൻ കഴിയാത അവസ്ഥയിലാണ് ഇന്ന് പുഴയുടെ കോഴിക്കോട്- കണ്ണൂർ അതിർത്തി പ്രദേശങ്ങൾ.

Loading...

വാണിമേൽ പുഴയെന്നും മയ്യഴി പുഴയെന്നു നാട്ടുകാർ ഓമനിച്ച് വിളിക്കുന്ന പുഴ നാൾക്ക് നാൾ മരണത്തിലേക്ക് ഒഴുകുകയാണ് . വടകര നഗരം ആശ്രയിക്കുന്ന ബ്രഹത് പദ്ധതി ഉൾപ്പെടെ നിരവധി കുടിവെള്ള പദ്ധതികൾ ശുദ്ധജലത്തിനായി ഉറവിടമാക്കിയ പുഴയാണിത്.

പുഴയോരം വ്യാപകമായി കൈയേറിയതും അനധികൃത മണലെടുപ്പുമാണ് ഈ പുഴയുടെ നാശത്തിന് വഴിയൊരുക്കിയത്. മാഹി അഴിമുഖം മുതൽ പെരിങ്ങത്തൂർ വരെ നേരത്തെ തന്നെ പുഴയിൽ ഉപ്പ് വെള്ളം കലർന്നിരുന്നു. എന്നാൽ വേലിയേറ്റ സമയങ്ങളിൽ പുഴയിൽ നാൾക്ക് നാൾ ഉപ്പ് വെള്ളo കയറി വരികയാണ്. ഇരിങ്ങണ്ണൂർ മുടവന്തേരി വരെ അടുത്ത വർഷങ്ങയിൽ വേനൽ കാലത്ത് ഉപ്പ് വെള്ളം കയറിയിരുന്നു.

എന്നാൽ ഇന്ന് ചെക്യാട് പഞ്ചായത്തിലെ പാറക്കടവ് വരെ പുഴ വെള്ളത്തിൽ ഉപ്പ് വെള്ളം കയറി തുടങ്ങി. പുഴയോരത്തെ നിരവധി കിണറുകൾ ഇത് കാരണം ഉപയോഗശൂന്യമാകുന്നതായി നാട്ടുകാർ പറഞ്ഞു. ഒപ്പം കാർഷിക മേഖലയേയും സാരമായി ബാധിച്ചു.

ഭീതിജനകമായ വരൾച്ചയാണ് സമീപ ദിവസങ്ങളിൽ സമീപവാസികള്‍  നേരിടുന്നത്. അതു കൊണ്ട് തന്നെ അവശേഷിക്കുന്ന ശുദ്ധജല സ്രോതസ്സുകൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് . പുഴയിൽ ചെക്ക്ഡാമുകൾ നിർമ്മിക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമായി വിദഗ്തർ ചൂണ്ടി കാട്ടുന്നു.

 

 

 

 

വടകര നഗരത്തില്‍ ഉള്‍പ്പെടെ കുടിവെള്ളം എത്തിക്കുന്ന വാണിമേല്‍ പുഴയിലെ വിഷ്ണുമംഗലം പദ്ധതിയുടെ ബണ്ടും പുഴയും നവീകരിക്കുന്ന പ്രവൃത്തി ഈ വര്‍ഷം നടക്കില്ലെന്ന് ഉറപ്പായി. ഇന്നലെ ആരംഭിച്ച ജല അതോറിറ്റി സര്‍വേ മൂന്നു ദിവസം കൂടി നീണ്ടു നില്‍ക്കും . കാലവര്‍ഷം പടിവാതുക്കല്‍ എത്തി നില്‍ക്കുന്നതാണ് ഒരുകോടി രൂപയുടെ പദ്ധതി അടുത്തവര്‍ഷ ത്തേക്ക് മാറ്റാന്‍ കാരണം……………വീഡിയോ കാണാം https://youtu.be/XN-ILUIC8pI

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്