നാദാപുരം ഗവ:കോളേജിൽ എം.എസ്.എഫ് മെമ്പർഷിപ്പ് പ്രചാരണത്തിന് തുടക്കമായി

By | Thursday July 11th, 2019

SHARE NEWS

നാദാപുരം : സാമൂഹ്യ സാക്ഷരത വിദ്യാഭ്യാസത്തിന്റെ നിർവചനമാണ്’ എന്ന പ്രമേയത്തിൽ ക്യാമ്പസുകളിൽ നടത്തി വരുന്ന എം എസ് എഫ്  മെമ്പർഷിപ്പ്  ക്യാമ്പയിനിന്റെ നാദാപുരം നിയോജക മണ്ഡലം തല ഉൽഘാടനം നാദാപുരം ഗവ:കോളേജിൽ എം എസ് എഫ്  കോഴിക്കോട് ജില്ലാ സെക്രട്ടറി ഷമീർ പഴൂർ നിർവഹിച്ചു . മുഹ്സിൻ വളപ്പിൽ അദ്യക്ഷത വഹിച്ചു.

Loading...

ജില്ലയിലെ മുഴുവൻ സർക്കാർ കോളേജ്കളും സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴും നാദാപുരം ഗവ:കോളേജിന്റെ കാര്യത്തിലുള്ള അധികാരികളുടെ അനാസ്ഥ തുടരുകയാണെങ്കിൽ എം എസ് എഫ് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു .

ഷാഫി എടച്ചേരി  എം എസ് എഫ് യൂണിറ്റ് കമ്മിറ്റി  പ്രഖ്യാപനവും
അർഷാദ് കെ വി ‘ ഹരിത യൂണിറ്റ് കമ്മിറ്റി’ പ്രഖ്യാപനവും നടത്തി .സാലി എടച്ചേരി ജാബിർ തങ്ങൾ ,റമീസ് ,നജ്മു സാകിബ്‌ ,ആഷിക് തുടങ്ങിയവർ സംസാരിച്ചു .ചടങ്ങിൽ ഹിജാസ് സ്വാഗതവും മുസ്ഫിന നന്ദിയും പറഞ്ഞു .

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്