Categories
Latest

നാദാപുരം എം എൽ എ ഓഫീസ് പാർട്ടി ഓഫീസിൽ നിന്ന് മാറ്റണം -യൂത്ത് ലീഗ്

നാദാപുരം : സർക്കാർ സേവനങ്ങൾക്കും വ്യക്തിഗത ആവശ്യങ്ങൾക്കും വേണ്ടി എം എൽ എയെ ബന്ധപ്പെടേണ്ട സമയത്ത് നാദാപുരം എം എൽ എയും തേടി പാർട്ടി ഓഫീസിൽ പോകേണ്ട സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്ന് യൂത്ത് ലീഗ്.

പത്ത് പഞ്ചായത്തുകളും ഒന്നരലക്ഷത്തിലേറെ വോട്ടർമാരുമുള്ള വലിയ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ പത്ത് വർഷം ജനപ്രതിനിധി ആയിട്ടും ഇപ്പോഴുമൊരു ഓഫീസ് സംവിധാനം ഒരുക്കാതെയാണ് മുന്നോട്ട് പോകുന്നത്.

കല്ലാച്ചി ടൗണിലെ തിരക്കേറിയ ഭാഗത്തെ ഇടുങ്ങിയ പാർട്ടി ഓഫീസിനകത്തളത്തിലേക്ക് യാതൊരു വിധ കോവിഡ് പ്രോട്ടോകോളും പാലിക്കാതെ ആളുകളെ എത്തിക്കുന്നതിലൂടെ എം എൽ എ തന്നെ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

സ്വന്തമായി എം എൽ എ ഓഫിസ് ഇല്ലാത്തത് മൂലം വിവിധങ്ങളായ ആവശ്യങ്ങൾക്ക് എം എൽ എയെ സമീപിക്കേണ്ട സ്ത്രീകളും,വൃദ്ധരും ദിശയറിയാതെ വട്ടം കറങ്ങുകയാണെന്നും ഈ സമീപനത്തിൽ അടിയന്തിരമായി മാറ്റം വരുത്തണമെന്നും നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ എംകെ സമീർ, ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Nadapuram MLA's office to be removed from party office - Youth League

NEWS ROUND UP