നാദാപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2019 നാളെ മുതല്‍ വിവിധ മത്സരങ്ങള്‍

By | Friday November 1st, 2019

SHARE NEWS

നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2019  നടത്താൻ തീരുമാനിച്ചു.ഗെയിംസ് ,ഷട്ടിൽ മത്സരങ്ങൾ നവംബർ 2 ന്, രാവിലെ 7 മണിക്കും , ‘വോളിബോൾ മത്സരങ്ങൾ നവംബർ 2 ന് ഉച്ചക്ക് 1 മണിക്കും നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടക്കും.

ഫുട്ബോൾ മത്സരം നവംബർ 3നും ‘, ക്രിക്കറ്റ് ടൂർണ്ണമെൻറ് നവംബർ 5ന് രാവിലെ 8 മണിക്കും ചേലക്കാട് മിനി സ്റ്റേഡിയത്തിൽ വച്ച് നടത്തും. കായിക മത്സരങ്ങൾ 2019 നവംബർ 10 ന് കല്ലാച്ചി ഗവ: ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തും  .

9-11- 19 ന് രാവിലെ 9 മണി മുതൽ രചനാ മത്സരങ്ങൾ പഞ്ചായത്ത് ഹാളിൽ വച്ചും, 17-11- 19 ന് രാവിലെ 9 മണി മുതൽ കലാമത്സരങ്ങൾ
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻതീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സഫീറ ചെയർമാനും പഞ്ചായത്ത് സെക്രട്ടറി എന്‍  ശൈലേന്ദ്രൻ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.

ടി’ കണാരൻ ചെയർമാനും കരിമ്പിൽ ദിവാകരൻ കൺവീനറുമായി കായികമേള കമ്മിറ്റിയും, കെ.ടി.കെ.ചന്ദ്രൻ ചെയർമാനും, ടി.രവീന്ദ്രൻ മാസ്റ്റർ കൺവീനറുമായി കലാമേളാ കമ്മിറ്റിയും രൂപീകരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്