പിടിച്ചു പറിക്കാര്‍ കവര്‍ന്ന മാലയ്ക്ക് പകരം പുതിയ മാല നല്‍കി പ്രവാസി

By | Saturday December 7th, 2019

SHARE NEWS

അരൂര്‍: പിടിച്ചു പറിക്കാര്‍ കവര്‍ന്ന മാലയ്ക്ക് പകരം പുതിയ മാല നല്‍കി നാസര്‍ എന്ന പ്രവാസി. അരൂരിലെ വയക്കറേന്റവിട പൊക്കിയുടെ മാലയാണ് നഷ്ടമായത്.സംഭവം നാദാപുരം പോലീസില്‍ അറിയിച്ചെങ്കിലും കവര്‍ച്ചാ സംഘത്തെ കണടെത്താന്‍ ആയില്ല.

ഇനി അത്തരമൊരു മാല വാങ്ങാനാകില്ലെന്ന ദു;ഖത്തിലിരിക്കെയാണ് നാട്ടുകാരനും വിദേശത്ത് നാസ്‌കോ ഗ്രൂപ്പിന്റെ എം.ഡിയുമായ നാസര്‍ പൊക്കിയേടത്തിക്ക് സ്വര്‍ണമാല നല്‍കാന്‍ തയ്യാറായത്.

നാസറിന്റെ ഉമ്മയാണ് ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ മാല പൊക്കിയേടത്തിക്ക് സമ്മാനിച്ചത്. ചടങ്ങില്‍ വാര്‍ഡ് അംഗം പി. ശ്രീലത അധ്യക്ഷത വഹിച്ചു. എം വിജയന്‍, മണ്ടോടി ബാബു, കോറോത്ത് ശ്രീധരന്‍, ഫൗസിയ കുഞ്ഞമ്മദ്, സി കെ സുനില്‍, പി ഷാജു, കെ നിജിഷ, വി പി സഈറ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്